റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍ബംഗ്ലാദേശിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് പുതിയ നിയന്ത്രണവുമായി ഇന്ത്യ

ആറ് പ്രതിവാര തകര്‍ച്ചകള്‍ക്ക് ശേഷം വീണ്ടെടുപ്പ് നടത്തി നിഫ്റ്റിയും സെന്‍സെക്‌സും

മുംബൈ: ആറ് പ്രതിവാര ഇടിവുകള്‍ക്കൊടുവില്‍ വ്യാഴാഴ്ച ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നടപ്പ് ആഴ്ചയില്‍ നിഫ്റ്റിയും സെന്‍സെക്‌സും ഒരു ശതമാനമാണുയര്‍ന്നത്. യുഎസ് -റഷ്യ ഉച്ചകോടി അലാസ്‌ക്കയില്‍ ആരംഭിക്കാനിരിക്കെയാണ് സൂചികകളുടെ മുന്നേറ്റം.

ചര്‍ച്ചയില്‍ നിക്ഷേപകര്‍ പുലര്‍ത്തുന്ന പ്രതീക്ഷ ഇത് വ്യക്തമാക്കുന്നു. റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിക്കുന്ന പക്ഷം യുഎസ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധികം തീരുവ പിന്‍വലിക്കപ്പെട്ടേയ്ക്കും.

സെന്‍സെക്‌സ് 57.75 പോയിന്റ് അഥവാ 0.07 ശതമാനം ഉയര്‍ന്ന് 80597.66 നിരക്കിലും നിഫ്റ്റി 11.95 പോയിന്റ് അഥവാ 0.05 ശതമാനം ഉയര്‍ന്ന് 24631.30 ലെവലിലുമാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്. 1655 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2221 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

142 ഓഹരി വിലകളില്‍ മാറ്റമില്ല. പ്രതിവാര കണക്കെടുപ്പില്‍ നിഫ്റ്റി എഎഫ്എംസിജി ഒഴികെയുള്ള മേഖലകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഫാര്‍മ 3 ശതമാനം ഉയര്‍ന്നപ്പോള്‍ വാഹനം, പൊതുമേഖല ബാങ്ക് എന്നിവ 2 ശതമാനം വീതം നേട്ടമുണ്ടാക്കി.

അതേസമയം വ്യാഴാഴ്ച നിഫ്റ്റി ഐടിയാണ് റാലി നയിച്ചത്. ഓസ്‌ട്രേലിയന്‍ ഐടി കമ്പനിയെ ഏറ്റെടുക്കുമെന്ന ഇന്‍ഫോസിസിന്റെ പ്രഖ്യാപനം നിക്ഷേപകരുടെ ആത്മവിശ്വാസമുയര്‍ത്തി. നിഫ്്റ്റി ലോഹം, നിഫ്റ്റി എഫ്എംസിജി എന്നിവ നഷ്ടത്തില്‍ ദിവസം അവസാനിപ്പിച്ചു.

വിശാല സൂചികകളുടേത് അണ്ടര്‍പെര്‍ഫോമിംഗായിരുന്നു. നിഫ്റ്റഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നെഗറ്റീവ് ടെറിറ്ററിയിലേയ്ക്ക് വീണു.

X
Top