8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

നേട്ടം തുടര്‍ന്ന് സെന്‍സെക്‌സും നിഫ്റ്റിയും

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 143.91 പോയിന്റ് അഥവാ 0.8 ശതമാനം ഉയര്‍ന്ന് 8471.86 ലെവലിലും നിഫ്റ്റി 33.95 പോയിന്റ് അഥവാ 0.14 ശതമാനം ഉയര്‍ന്ന് 24855.05 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

1960 ഓഹരികള്‍ മുന്നേറിയപ്പോള്‍ 877 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 154 ഓഹരി വിലകളില്‍ മാറ്റമില്ല.

മേഖലകളില്‍ മീഡിയ, വാഹനം, പൊതുമേഖല ബാങ്ക് ,റിയാലിറ്റി എന്നിവ അരശതമാനം വീതം താഴ്ച വരിച്ചപ്പോള്‍ ഐടി, എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, കാപിറ്റല്‍ ഗുഡ്‌സ് എന്നിവയില്‍ വാങ്ങല്‍ ദൃശ്യമായി.

എല്‍ആന്റ്ടി, ടാറ്റ കണ്‍സ്യൂമര്‍, എന്‍ടിപിസി, സണ്‍ ഫാര്‍മ, മാരുതി സുസുക്കി എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍. ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഓട്ടോ, എറ്റേര്‍ണല്‍ എന്നിവ ഇടിഞ്ഞു.

ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

X
Top