
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച തകര്‍ച്ചയോടെ തുടങ്ങി. സെന്‍സെക്‌സ് 436.97 പോയിന്റ് അഥവാ 0.54 ശതമാനം ഇടിഞ്ഞ് 80581.75 ലെവലിലും നിഫ്റ്റി 121.85 പോയിന്റ് അഥവാ 0.49 ശതമാനം ഇടിഞ്ഞ് 24600.90 പോയിന്റിലുമാണ് വ്യാപാരത്തിലുള്ളത്.
1571 ഓഹരികള്‍ തിരിച്ചടി നേരിടുമ്പോള്‍ 1519 ഓഹരികള്‍ മുന്നേറുന്നു. 146 ഓഹരി വിലകളില്‍ മാറ്റമില്ല. മേഖലകളെല്ലാം ഇടിവ് നേരിടുകയാണ്.
എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സര്‍വ്, സിപ്ല എന്നീ ഓഹരികളാണ് കൂടുതല്‍ പോയിന്റുകള്‍ നഷ്ടപ്പെടുത്തിയത്. അതേസമയം ജിയോ ഫൈനാന്‍ഷ്യല്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, എസ്ബിഐ, കോള്‍ ഇന്ത്യ എന്നിവ ഉയര്‍ന്നു.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുന്നു.