എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച തുടക്കത്തില്‍ ഇടിവ് തുടര്‍ന്നു. സെന്‍സെക്‌സ് 135.55 പോയിന്റ് അഥവാ 0.17 ശതമാനം താഴ്ന്ന് 81327.54 ലെവലിലും നിഫ്റ്റി 20 പോയിന്റ് അഥവാ 0.08 ശതമാനം താഴ്ന്ന് 24817 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

1758 ഓഹരികള്‍ മുന്നേറുമ്പോള്‍ 1468 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 167 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സര്‍വ്, ഹീറോ മോട്ടോ കോര്‍പ്, ഗ്രാസിം എന്നിവയാണ് മികച്ച നേട്ടവുമായി മുന്നില്‍.

അതേസമയം കൊടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ടൈറ്റന്‍ എന്നിവ നഷ്ടത്തിലായി. മേഖലകളില്‍ റിയാലിറ്റി 2 ശതമാനവും സ്വകാര്യബാങ്ക് 1 ശതമാനവും ഐടി, മെറ്റല്‍, ബാങ്ക് എന്നിവ അരശതമാനം വീതവും ഇടിഞ്ഞു.

അതേസമയം വാഹനം, ഓയില്‍ ആന്റ് ഗ്യാസ്, ഫാര്‍മ എന്നിവ അരശതമാനം ഉയര്‍ന്നിട്ടുണ്ട്. ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.5 ശതമാനം 0.3 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു.

X
Top