
മുംബൈ: എട്ട് ആഴ്ച നീണ്ട പ്രതിവാര നഷ്ടത്തിന് ശേഷം തിങ്കളാഴ്ച ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വീണ്ടെടുപ്പ് നടത്തി. സെന്‍സെക്‌സ് 80,000 തിരിച്ചു പിടിക്കുന്നതിന് സാക്ഷിയായ ദിവസമായിരുന്നു ജൂലൈ 11. കൂടാതെ നിഫ്റ്റി 24550 ന് മുകളില്‍ ട്രേഡ് ചെയ്തു.
ഇരു സൂചികകളും യഥാക്രമം 0.93 ശതമാനം ഉയര്‍ന്ന് 80604.08 ലെവലിലും 221.75 പോയിന്റ് അഥവാ 0.91 ശതമാനം ഉയര്‍ന്ന് 24585.05 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2136 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1867 ഓഹരികള്‍ തിരിച്ചടി നേരിട്ടു.
161 ഓഹരി വിലകളില്‍ മാറ്റമില്ല. നിക്ഷേപകര്‍ മികച്ച ഓഹരികള്‍ വാങ്ങിയതും ആഗോള സൂചികകളുടെ മികച്ച പ്രകടനവും എസ്ബിഐ, ഗ്രാസിം ഓഹരികളില്‍ ദൃശ്യമായ വാങ്ങലുകളും അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില കുറഞ്ഞതും മികച്ച എസ്‌ഐപി ഡാറ്റയുമാണ് വിപണിയെ ഉയര്‍ത്തിയത്.
അദാനി എന്‍ര്‍പ്രൈസസ്, ടാറ്റ മോട്ടോഴ്‌സ്, എറ്റേര്‍ണല്‍, ഗ്രാസിം, അപ്പോളോ ഹോസ്പിറ്റല്‍ ഓഹരികള്‍ നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയപ്പോള്‍ ഹീറോ മോട്ടോ കോര്‍പ്, ഭാരത് ഇലക്ട്രോണിക്‌സ് എന്നിവ ഇടിവ് നേരിട്ടു.
ബിഎസ്ഇ മിഡ്ക്യാപ് 0.8 ശതമാനവും സ്‌മോള്‍ക്യാപ് 0.35 ശതമാനവും ഫാര്‍മ, മെറ്റല്‍, വാഹനം, ഓയില്‍ ആന്റ് ഗ്യാസ്, പൊതുമേഖല ബാങ്ക് സൂചികകള്‍ 0.5-2 ശതമാനം വരെയും ഉയര്‍ന്നു.
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഇടിവ് നേരിട്ടു.