ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

നിഫ്‌റ്റി മിഡ്‌കാപ്‌ 100 സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍

ഴിഞ്ഞ 18 മാസമായി 25,000നും 33,000നും ഇടയില്‍ ചാഞ്ചാടികൊണ്ടിരുന്ന നിഫ്‌റ്റി മിഡ്‌കാപ്‌ 100 സൂചിക ഇന്നലെ പുതിയ ഉയരം കീഴടക്കി.

33,980 എന്ന പുതിയ റെക്കോഡ്‌ നിലവാരമാണ്‌ നിഫ്‌റ്റി മിഡ്‌കാപ്‌ 100 സൂചിക ഇന്നലെ രേഖപ്പെടുത്തിയത്‌.

കഴിഞ്ഞ ആറ്‌ മാസം കൊണ്ട്‌ നിഫ്‌റ്റി മിഡ്‌കാപ്‌ 100 സൂചിക അഞ്ച്‌ ശതമാനമാണ്‌ ഉയര്‍ന്നത്‌. അതേ സമയം നിഫ്‌റ്റി ഇക്കാലയളവില്‍ 1.7 ശതമാനം ഇടിവ്‌ നേരിട്ടു.

കഴിഞ്‌ ഒരു വര്‍ഷ കാലയളവില്‍ നിഫ്‌റ്റി മിഡ്‌കാപ്‌ 100 സൂചിക രേഖപ്പെടുത്തിയ നേട്ടം 20 ശതമാനമാണ്‌. അതേ സമയം നിഫ്‌റ്റി നല്‍കിയ ഒരു വര്‍ഷത്തെ നേട്ടം 12 ശതമാനമാണ്‌.

കഴിഞ്ഞ രണ്ട്‌ മാസം ശക്തമായ മുന്നേറ്റം നടത്തിയ നിഫ്‌റ്റി മിഡ്‌കാപ്‌ 100 സൂചിക അതിന്‌ മുമ്പുള്ള നാല്‌ മാസത്തെ നഷ്‌ടം നികത്തുകയും പുതിയ ഉയരം കീഴടക്കുകയും ചെയ്‌തു.

നിഫ്‌റ്റി മിഡ്‌കാപ്‌ 100 സൂചികയുടെ ഇപ്പോഴത്തെ പ്രൈസ്‌ ടു ഏര്‍ണിംഗ്‌ റേഷ്യോ 23.88 ആണ്‌. അതേ സമയം 5 വര്‍ഷത്തെ ശരാശരി 28.58 മടങ്ങാണ്‌. മിഡ്‌കാപ്‌ സൂചികയില്‍ ഇനിയും മുന്നേറ്റ സാധ്യതയുണ്ടെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

ആര്‍ഇസി, പിബി ഫിന്‍ടെക്‌, ഓയില്‍ ഇന്ത്യ, പവര്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍ എന്നീ മിഡ്‌കാപ്‌ ഓഹരികള്‍ കഴിഞ്ഞ ആറ്‌ മാസം കൊണ്ട്‌ 27 ശതമാനം മുതല്‍ 32 ശതമാനം വരെയാണ്‌ ഉയര്‍ന്നത്‌.

X
Top