വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

287 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്, നിഫ്റ്റി 17700 ന് താഴെ ക്ലോസ് ചെയ്തു

മുംബൈ: ഏഴ് ദിവസത്തെ നേട്ടത്തിനൊടുവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു. സെന്‍സെക്‌സ് 287.70 പോയിന്റ് അഥവാ 0.48% താഴ്ന്ന് 59,543.96 ലും നിഫ്റ്റി 74.50 പോയിന്റ് അഥവാ 0.42% താഴ്ന്ന് 17,656.30 ലും ക്ലോസ് ചെയ്യുകയായിരുന്നു. 1951 ഓഹരികള്‍ ഇടിവ് നേരിട്ടപ്പോള്‍ 1378 ഓഹരികള്‍ മാത്രമാണ് മുന്നേറിയത്.

106 ഓഹരിവിലകളില്‍ മാറ്റമുണ്ടായില്ല. നെസ്ലെ ഇന്ത്യ, എച്ച്യുഎല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളാണ് കൂടുതല്‍ നഷ്ടം വരിച്ചത്. അതേസമയം ടെക് മഹീന്ദ്ര, മാരുതി സുസുക്കി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ഐഷര്‍ മോട്ടോഴ്സ് എന്നിവ നേട്ടത്തിലുമായി.

മേഖലകളില്‍ പൊതുമേഖല 3.5 ശതമാനവും കാപിറ്റല്‍ ഗുഡ്‌സ് , ഓട്ടോ എന്നിവ 1 ശതമാനവും ഉയര്‍ന്നപ്പോള്‍ എഫ്എംസിജി 1 ശതമാനം താഴ്ചവരിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേരിയ നേട്ടമാണ് സ്വന്തമാക്കിയത്.

നിക്ഷേപകരുടെ ശ്രദ്ധ കേന്ദ്രബാങ്ക് നടപടികളിലേയ്ക്ക് തിരിഞ്ഞതായി ജിയോജിത്ത് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു. യൂറോപ്യന്‍ കേന്ദ്രബാങ്ക് വരുന്ന മീറ്റിംഗില്‍ നിരക്ക് വര്‍ധിപ്പിക്കാനിരിക്കയാണ്. യു.എസിലെ ജിഡിപി ഡാറ്റ പുറത്തുവരുന്നതോടെ ഫെഡറല്‍ റിസര്‍വിന്റെ നീക്കവും വ്യക്തമാകും.

X
Top