ജിഎസ്ടി സ്ലാബ് പരിഷ്കരണം ട്രംപിന്റെ ഭീഷണി നേരിടാനല്ലെന്ന് കേന്ദ്രംവ്യാപാര ചര്‍ച്ച: യുഎസ് സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചുഇന്ത്യയില്‍ വില്‍ക്കുന്ന 99% മൈബൈല്‍ ഫോണും മെയ്ഡ് ഇൻ ഇന്ത്യതരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരം

മുഹൂര്‍ത്ത ദിന ക്ലോസിംഗ്: 524 പോയിന്റ് ഉയര്‍ന്ന് സെന്‍സെക്‌സ്, നിഫ്റ്റി 17,700ന് മുകളില്‍

മുംബൈ: സംവത് 2079 ന്റെ ആദ്യ ദിനത്തില്‍ (മുഹൂര്‍ത്ത് ദിവസം) ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മികച്ച നേട്ടം സ്വന്തമാക്കി. സെന്‍സെക്സ് 524.51 പോയിന്റ് അഥവാ 0.88 ശതമാനം ഉയര്‍ന്ന് 59831.66ലും നിഫ്റ്റി 154.50 പോയിന്റ് അഥവാ 0.88 ശതമാനം ഉയര്‍ന്ന് 17730.80ലും ക്ലോസ് ചെയ്യുകയായിരുന്നു. 2602 ഓഹരികള്‍ മുന്നേറിയപ്പോള്‍ 727 ഓഹരികള്‍ ഇടിഞ്ഞു.

153 ഓഹരി വിലകളില്‍ മാറ്റമില്ല. നെസ്ലെ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, എസ്ബിഐ തുതുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എച്ച്യുഎല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, അദാനി എന്റര്‍പ്രൈസസ് എന്നിവ നഷ്ടമുണ്ടാക്കിയവയില്‍ പെടുന്നു.

ഒരു ശതമാനം നേട്ടം സ്വന്തമാക്കിയ ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്‌സ് എന്നിവയാണ് മികച്ച പ്രകടനം കാഴ്ച മേഖലകള്‍. മേഖല സൂചികകളെല്ലാം പച്ച തെളിയിക്കുന്നതിനും മുഹൂര്‍ത്ത് വ്യാപാരം സാക്ഷിയായി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.5-1 ശതമാനമാണ് ഉയര്‍ന്നത്.

X
Top