
മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ ഇന്ന് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സെന്‍സെക്‌സ് 515.31 പോയിന്റ് അഥവാ 0.88 ശതമാനം ഉയര്‍ന്ന് 59,332.60 ലെവലിലും നിഫ്റ്റി 124.20 പോയിന്റ് അഥവാ 0.71 ശതമാനം ഉയര്‍ന്ന് 17,659.00 ലെവലിലും ക്ലോസ് ചെയ്തു. ആക്‌സിസ് ബാങ്ക്, ബജാജ്് ഫിനാന്‍സ്,എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ടിസിഎസ് എന്നിവയാണ് പ്രകടനത്തില്‍ മുന്നില്‍ നിന്നത്.
അതേസമയം ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഐടിസി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്്ട്രീസ്, എന്‍ടിപിസി എന്നിവ പുറകിലായി. ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ്, വിവര സാങ്കേതിക വിദ്യ, പൊതുമേഖല ബാങ്ക്, എന്നിവ 1 മുതല്‍ 2 ശതമാനം വരെ വളര്‍ന്നപ്പോള്‍ ഉപഭോക്തൃ ഉത്പന്നമേഖല സൂചിക ദുര്‍ബലമായി. ബിഎസ്ഇ മിഡ് ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് സൂചികകള്‍ അര ശതമാനമാണ് ശക്തി പ്രാപിച്ചത്.
മൊത്തം 17659 ഓഹരികള്‍ മുന്നേറി. 1530 എണ്ണം പിന്‍വലിഞ്ഞപ്പോള്‍ 138 ഓഹരിവിലകളില്‍ മാറ്റമില്ല. ജര്‍മ്മന്‍ ഡാക്‌സ്, ഫ്രഞ്ച് സിഎസി, സ്വീഡിഷ് ഒഎംഎക്‌സ് എന്നിവയൊഴികയെയുള്ള യൂറോപ്യന്‍ സൂചികകളും ജപ്പാനീസി നിക്കൈ ഒഴികയെള്ള ഏഷ്യന്‍ സൂചികകളും വ്യാഴാഴ്ച നേട്ടത്തിലായി.
യു.എസ് ചെറുകിട പണപ്പെരുപ്പം കുറഞ്ഞതാണ് വിപണികളെ ഉയര്‍ത്തിയത്. സെപ്തംബറിലെ നിരക്ക് വര്‍ധന നേരിയ തോതിലാകുന്നതും മാന്ദ്യ ഭീതി ഒഴിയുന്നതും നിക്ഷേപകരെ ആവേശത്തിലാഴ്ത്തി. ക്രൂഡ് ഓയില്‍ വിലക്കുറവ്, വിദേശ നിക്ഷേപകര്‍ വാങ്ങല്‍ പുനരാരംഭിച്ചത് എന്നീ ഘടകങ്ങളും വിപണിയെ സ്വാധീനിച്ചു.