ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധിഇന്ത്യ–യുകെ വ്യാപാരക്കരാർ: ഇന്ത്യയുടെ വജ്ര, സ്വർണാഭരണ കയറ്റുമതി മിന്നിത്തിളങ്ങുംടിസിഎസ് കൂട്ടപ്പിരിച്ചുവിടൽ വാർത്ത: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ആശങ്കതീരുവ നിഴലില്‍ തിളക്കം മങ്ങി രത്‌ന-ആഭരണ വ്യവസായം; ഒരു ലക്ഷം പേരെ ബാധിക്കുമെന്ന് ആശങ്കഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും: പിയൂഷ് ഗോയൽ

നിഫ്റ്റി 24800 ന് താഴെ, 296 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്

മുംബൈ: രണ്ട് ദിവസത്തെ നേട്ടത്തിന് അന്ത്യം കുറിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 296.28 പോയിന്റ് അഥവാ 0.36 ശതമാനം ഇടിഞ്ഞ് 81185.58 ലെവലിലും നിഫ്റ്റി 86.70 പോയിന്റ് അഥവാ 0.35 ശതമാനം ഇടിഞ്ഞ് 24768.35 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1490 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2365 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 135 ഓഹരി വിലകളില്‍ മാറ്റമില്ല.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ജിയോ ഫിനാന്‍ഷ്യല്‍, എറ്റേര്‍ണല്‍, ജെഎസ്ഡബ്ല്യു, ഐടിസി എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം അദാനി എന്റര്‍പ്രൈസസ്, ഡോ.റെഡ്ഡീസ് ലാബ്‌സ്, അദാനി പോര്‍ട്ട്‌സ്, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ എന്നിവ കനത്ത ഇടിവ് നേരിട്ടു.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് എന്നിവ 0.7 ശതമാനം വീതമാണ് പൊഴിച്ചത്. മേഖലകളില്‍ എഫ്എംസിജി 1.4 ശതമാനം ഉയര്‍ന്നപ്പോള്‍ ഐടി, ലോഹം, ഓയില്‍ ആന്റ് ഗ്യാസ്, പൊതുമേഖല ബാങ്ക്, ഫാര്‍മ, റിയാലിറ്റി, ടെലികോം എന്നിവ 0.5-1.8 ശതമാനം ഇടിഞ്ഞു.

X
Top