
മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിവസത്തില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞു. ഇത് തുടര്‍ച്ചയായ എട്ടാം ദിവസമാണ് സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്.
സെന്‍സെക്‌സ് 97.32 പോയിന്റ് അഥവാ 0.12 ശതമാനം ഇടിഞ്ഞ് 80267.62 ലെവലിലും നിഫ്റ്റി 23.80 പോയിന്റ് അഥവാ 0.10 ശതമാനം ഇടിഞ്ഞ് 24611.10 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
1970 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1939 ഓഹരികള്‍ ഇടിഞ്ഞു. 153 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, ഓല ഇലക്ട്രിക്ക്, നാല്‍കോ, കെഇസി,ജെകെ ബാങ്ക് എന്നീ ഓഹരികളാണ് മികച്ച നേട്ടം സ്വന്തമാക്കിയത്.
നിഫ്റ്റിയുടെ അടുത്ത സപ്പോര്‍ട്ട് 24540 ആണെന്നും അത് ഭേദിക്കുന്ന പക്ഷം സൂചിക 24400 ലേയ്ക്ക് താഴുമെന്നും എന്‍ റിച്ച് മണി സിഇഒ പൊന്മുടി ആര്‍ പറഞ്ഞു. സാങ്കേതികമായി മൊമന്റം സൂചികകള്‍ ഓവര്‍ സോള്‍ഡ് പൊസിഷനിലാണുള്ളത്. ഇത് ഷോര്‍ട്ട്കവറിംഗിന് കാരണമാകും.
നിര്‍ണ്ണായക റെസിസ്റ്റന്‍സ് ലെവലുകള്‍ ഭേദിക്കുന്നത് വരെ ജാഗ്രത തുടരണം.