
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കനത്ത നഷ്ടത്തില്‍ ആഴ്ച വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 585.67 പോയിന്റ് അഥവാ 0.72 ശതമാനം ഇടിഞ്ഞ് 80599.91 ലെവലിലും നിഫ്റ്റി 203 പോയിന്റ് അഥവാ 0.82 ശതമാനം ഇടിഞ്ഞ് 24565.35 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.
1264 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2582 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 154 ഓഹരി വിലകളില്‍ മാറ്റമില്ല.
സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്‌സ്, അദാനി എന്റര്‍പ്രൈസസ്, ടാറ്റ സ്റ്റീല്‍, സിപ്ല എന്നിവയാണ് കനത്ത ഇടിവ് നേരിട്ട ഓഹരികള്‍.ടെന്റ്, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോ കോര്‍പ്, എച്ച് യുഎല്‍, നെസ്ലെ എന്നിവ നേട്ടത്തിലായി.
എഫ്എംസിജി ഒഴികെയുള്ള മേഖല സൂചികകളെല്ലാം ഇടിവ് നേരിട്ടപ്പോള്‍ വാഹനം, റിയാലിറ്റി, ഫാര്‍മ, ഐടി, ലോഹം, ഓയില്‍ ആന്റ് ഗ്യാസ്, പൊതുമേഖല ബാങ്ക്, ടെലികോം എന്നിവ 0.5-2 ശതമാനം വരെ ഇടിഞ്ഞു.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.3 ശതമാനവും 1.6 ശതമാനവുമാണ് നഷ്ടം നേരിട്ടത്.