
മുംബൈ: ജിഎസ്ടി പരിഷ്‌ക്കാരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഒരു ശതമാനം ഉയര്‍ന്ന നിഫ്റ്റി ചൊവ്വാഴ്ച നേട്ടം നിലനിര്‍ത്തി. 0.42 ശതമാനം അഥവാ 103.70 പോയിന്റുയര്‍ന്ന് 24980.65 ലെവലിലായിരുന്നു ക്ലോസിംഗ്.
സെന്‍സെക്‌സ് 0.46 ശതമാനം അഥവാ 370.64 പോയിന്റുയര്‍ന്ന് 81644.39 നിരക്കിലും വ്യാപാരം അവസാനിപ്പിച്ചു. ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്ട്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോകോര്‍പ്പ്, അദാനി എന്റര്‍പ്രൈസസ് എന്നീ ഓഹരികളാണ് മികച്ച നേട്ടവുമായി മുന്നേറിയത്. അതേസമയം ഡോ.റെഡ്ഡീസ്, സിപ്ല, ഹിന്‍ഡാല്‍കോ, ബജാജ് ഫിന്‍സര്‍വ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവ നഷ്ടം നേരിട്ടു.
ഫാര്‍മയൊഴികെയുള്ള മേഖലകള്‍ ഉയര്‍ന്നപ്പോള്‍ ടെലികോം, എഫ്എംസിജി, മീഡിയ, വാഹനം, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ 1 ശതമാനം കരുത്താര്‍ജ്ജിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ ഒരു ശതമാനമാണുയര്‍ന്നത്.