ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

നിഫ്റ്റി വീണ്ടും 24600 ന് മീതെ, 304 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച ഉയര്‍ന്നു. ചില്ലറ പണപ്പെരുപ്പം കുറഞ്ഞ പശ്ചാത്തലത്തിലാണ് നേട്ടം.

നിഫ്റ്റി 0.54 ശതമാനം അഥവാ 131.95 പോയിന്റുയര്‍ന്ന് 24619.35 ലെവലിലും സെന്‍സെക്‌സ് 0.38 ശതമാനം അഥവാ 304.32 പോയിന്റുയര്‍ന്ന് 80539.91 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

അപ്പോളോ ഹോസ്പിറ്റല്‍സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോകോര്‍പ്, എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി, കൊടക്ക് മഹീന്ദ്ര എന്നീ ഓഹരികളാണ് റാലി നയിച്ചത്. ഇവ ആറ് ശതമാനത്തോളം ഉയര്‍ന്നു.

ബിഎസ്ഇയില്‍ നൂറോളം ഓഹരികളാണ് 52 ആഴ്ച ഉയരം കുറിച്ചത്. ജെഎം ഫിനാന്‍ഷ്യല്‍, എച്ച്ബിഎല്‍ എഞ്ചിനീയറിംഗ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഓതം ഇന്‍വെസ്റ്റ്മെന്റ്, പേടിഎം, സായ് ലൈഫ് സയന്‍സസ്, ടിവിഎസ് മോട്ടോര്‍, ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍, നുവോക്കോ വിസ്റ്റാസ്, ഇന്ത്യന്‍ ബാങ്ക്, സ്റ്റാര്‍ സിമന്റ് എന്നിവ അതിലുള്‍പ്പെടുന്നു.

അതേസമയം ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അള്‍ട്രാടെക്ക് സിമന്റ്, അദാനി പോര്‍ട്ട്‌സ്, ടൈറ്റന്‍, ഐടിസി എന്നിവ ഇടിവ് നേരിട്ടു. മേഖല സൂചികകളെല്ലാം ഉയര്‍ന്നപ്പോള്‍ വാഹനം, ലോഹം, ഫാര്‍മ എന്നിവ ഒരു ശതമാനമാണുയര്‍ന്നത്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം വീതം ഉയര്‍ന്നു.

X
Top