
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച തുടക്കത്തില്‍ ഉയര്‍ന്നു. ആഗോള സൂചികകളുടെ ചുവടുപിടിച്ചാണിത്. സെന്‍സെക്‌സ് 312.92 പോയിന്റ് അഥവാ 0.39 ശതമാനം ഉയര്‍ന്ന് 80548.51 ലെവലിലും നിഫ്റ്റി 108.80 പോയിന്റ് അഥവാ 0.44 ശതമാനം ഉയര്‍ന്ന് 24596.20 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.
1554 ഓഹരികള്‍ മുന്നേറുമ്പോള്‍ 689 ഓഹരികള്‍ തിരിച്ചടി നേരിടുന്നു. 148 ഓഹരി വിലകളില്‍ മാറ്റമില്ല. അപ്പോളോ ഹോസ്പിറ്റല്‍സ്,ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, എന്‍ടിപിസി എന്നിവയാണ് മികച്ച നേട്ടവുമായി മുന്നേറുന്നത്.
അതേസമയം ടെക്ക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് എന്നിവ കനത്ത ഇടിവ് നേരിട്ടു. മേഖലകളില്‍ വാഹനം, പൊതുമേഖല ബാങ്ക് എന്നിവ ഉയര്‍ന്നപ്പോള്‍ ഐടി തിരിച്ചടി നേരിട്ടു. മറ്റ് മേഖല സൂചികകളെല്ലാം ഉയര്‍ന്നിട്ടുണ്ട്.
ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ 0.4 ശതമാനം വീതം ഉയര്‍ന്നു.