വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നുനോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തുഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധനജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

നിഫ്റ്റി 16200ന് മീതെ, 285 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരിവിപികളും ഇന്ന് നേട്ടത്തിലായി. സെന്‍സെക്‌സ് 391.60 അഥവാ 0.72 ശതമാനം ഉയരത്തില്‍ 54644.13 ലും നിഫ്റ്റി 120.50 പോയിന്റുകള്‍ അഥവാ 0.75 ശതമാനം വര്‍ധന നേടി 16290 ലുമാണുള്ളത്. 2097 ഓഹരികള്‍ മുന്നേറുമ്പോള്‍ 631 ഓഹരികള്‍ പിന്‍വലിഞ്ഞു.
99 ഓഹരികളുടെ വിലകളില്‍ മാറ്റമില്ല. എണ്ണ-വാതകം ഒഴിച്ച് മറ്റെല്ലാ മേഖല സൂചികകളും നേട്ടത്തിലായി. ഒരു ശതമാനത്തില്‍ കൂടുതലുള്ള വാഹന ഓഹരികളും ഒന്നര ശതമാനം വര്‍ധന നേടി ഐടിയും നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നു. നിഫ്റ്റി ബാങ്ക് ഒരു ശതമാനം നേട്ടം കൊയ്തു.
എച്ച്‌സിഎല്‍ടെക്, ടെക്മഹീന്ദ്ര, ഇന്‍ഫോസിസ്, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, സണ്‍ഫാര്‍മ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, എല്‍ടി, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, മാരുതി. ടാറ്റ സ്റ്റീല്‍, എസ്ബിഐഇന്‍ഷൂറന്‍സ്, എച്ച്ഡിഎഫ്‌സിബാങ്ക്, ഹിന്ദുസ്ഥാന്‍യൂണിലിവര്‍, ഐടിസി, ടൈറ്റന്‍, കോടക് ബാങ്ക്, ഡോ.റെഡ്ഡി, റിലയന്‍സ്, വിപ്രോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ്ഫിനാന്‍സ് എന്നിവ ഉയരം കൈവരിച്ചപ്പോള്‍ നെസ്ലെ ഇന്ത്യ, പവര്‍ഗ്രിഡ്, എന്‍ടിപിസി, ഏഷ്യന്‍ പെയ്ന്റ് എന്നിവ പുറകില്‍ പോയി.
നിഫ്റ്റി സ്‌മോള്‍ക്യാപ്പ്, മിഡ്ക്യാപ്പ് സൂചികകള്‍ അരശതമാനം ഉയരത്തിലാണുള്ളത്.

X
Top