വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ജി​എ​സ്ടി റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​ൻ പു​തി​യ സോ​ഫ്റ്റ്‌‌​വേ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത നി​​​കു​​​തി നി​​​യ​​​മം 2003, കേ​​​ര​​​ള പൊ​​​തു​​​വി​​​ല്പ​​​ന നി​​​കു​​​തി നി​​​യ​​​മം 1963, കേ​​​ന്ദ്ര വി​​​ല്പ​​​ന നി​​​കു​​​തി നി​​​യ​​​മം 1956 എ​​​ന്നി​​​വ​​​യ്ക്ക് കീ​​​ഴി​​​ലു​​​ള്ള റി​​​ട്ടേ​​​ണു​​​ക​​​ൾ ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന ജി​​​എ​​​സ്ടി വ​​​കു​​​പ്പി​​​ന്‍റെ പു​​​തി​​​യ സോ​​​ഫ്റ്റ്‌‌​​​വേ​​​റാ​​​യ കേ​​​ര​​​ള ഇ​​​ൻ​​​ഡ​​​യ​​​റ​​​ക്റ്റ് ടാ​​​ക്‌​​​സ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സി​​​സ്റ്റം (KITIS) പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​യി.

നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കേ​​​ര​​​ള വാ​​​ല്യൂ ആ​​​ഡ​​​ഡ് ടാ​​​ക്‌​​​സ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സി​​​സ്റ്റം (KVATIS) സോ​​​ഫ്റ്റ്‌‌​​​വേ​​​റി​​​ന് പ​​​ക​​​ര​​​മാ​​​യാ​​​ണ് പു​​​തി​​​യ​​​ത് ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. KVATIS ൽ ​​​നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന VAT ഫോം 10 ​​​റി​​​ട്ടേ​​​ണി​​​നു പ​​​ക​​​രം ഫോം 9​​​ൽ ആ​​​ണ് വ്യാ​​​പാ​​​രി​​​ക​​​ൾ ഇ​​​നി മു​​​ത​​​ൽ റി​​​ട്ടേ​​​ൺ ഫ​​​യ​​​ൽ ചെ​​​യ്യേ​​​ണ്ട​​​ത്.

മു​​​ൻ സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ വാ​​​ർ​​​ഷി​​​ക നി​​​കു​​​തി ബാ​​​ധ്യ​​​ത പ​​​ത്തു ല​​​ക്ഷം രൂ​​​പ​​​യോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ ഉ​​​ള്ള എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് പ്ര​​​തി​​​മാ​​​സ റി​​​ട്ടേ​​​ൺ ഫ​​​യ​​​ൽ ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി റി​​​ട്ടേ​​​ൺ പി​​​രീ​​​ഡി​​​ന് ശേ​​​ഷ​​​മു​​​ള്ള മാ​​​സ​​​ത്തി​​​ലെ 10-ാം തീ​​​യ​​​തി ആ​​​യി​​​രി​​​ക്കും.

എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കും മ​​​റ്റ് വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കും പ്ര​​​തി​​​മാ​​​സ റി​​​ട്ടേ​​​ൺ ഫ​​​യ​​​ൽ ചെ​​​യ്യു​​​വാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി റി​​​ട്ടേ​​​ൺ പി​​​രീ​​​ഡി​​​ന് ശേ​​​ഷ​​​മു​​​ള്ള മാ​​​സ​​​ത്തി​​​ലെ 15-ാം ​​​തീ​​​യ​​​തി ആ​​​യി​​​രി​​​ക്കും.

മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ മൂ​​​ന്ന് നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്ക് കീ​​​ഴി​​​ലു​​​ള്ള വാ​​​ർ​​​ഷി​​​ക റി​​​ട്ടേ​​​ണു​​​ക​​​ൾ ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി എ​​​ല്ലാ വ​​​ർ​​​ഷ​​​വും ഏ​​​പ്രി​​​ൽ 30 ആ​​​യി​​​രി​​​ക്കും.

പു​​​തി​​​യ സോ​​​ഫ്റ്റ്‌‌​​​വേ​​​ർ വ​​​ഴി റി​​​ട്ടേ​​​ൺ ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​നും പ​​​ണ​​​മ​​​ട​​​യ്ക്കു​​​ന്ന​​​ത്തി​​​നും www.kitis. keralataxes.gov.in വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ www.keralataxes.gov.inൽ ​​​ല​​​ഭ്യ​​​മാ​​​ണ്.

ജി​​​എ​​​സ്ടി നി​​​യ​​​മ പ്ര​​​കാ​​​ര​​​മു​​​ള്ള റി​​​ട്ടേ​​​ൺ ഫ​​​യ​​​ലിം​​​ഗി​​​നും പേ​​​യ്മെ​​​ന്‍റി​​​നും ഇ​​​ത് ബാ​​​ധ​​​ക​​​മ​​​ല്ല.

X
Top