സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു; ജൂലൈ 23ന് കടമെടുക്കുക 1,000 കോടി രൂപമൈക്രോസോഫ്റ്റ് തകരാറിൽ പ്രതികരണവുമായി ആർബിഐ; ‘ചെറിയ പ്രശ്നങ്ങൾ, സാമ്പത്തിക മേഖലയെ വ്യാപകമായി ബാധിച്ചിട്ടില്ല’ബജറ്റിൽ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിൽ നികുതിദായകർസേ​​​വ​​​ന നി​​​കു​​​തി കേ​​​സു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ആം​​​ന​​​സ്റ്റി പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​തെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്

ഇൻഷ്വറൻസ് വിപണി ഉപഭോക്തൃ സൗഹൃദമാക്കാൻ ഐആർഡിഎഐ; പോളിസി ഉടമകൾക്ക് എപ്പോൾ വേണമെങ്കിലും പോളിസി റദ്ദാക്കാം

ന്യൂഡൽഹി: ഇൻഷ്വറൻസ് പോളിസികൾ അനായാസേന തെരഞ്ഞെടുക്കാനും ആവശ്യമെങ്കിൽ റദ്ദാക്കാനും ഉപഭോക്താക്കൾക്ക് അവസരമൊരുക്കി ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഒഫ് ഇന്ത്യ(ഐ.ആർ.ഡി.എ.ഐ) നിയമങ്ങളിൽ മാറ്റം വരുത്തി.

ഇൻഷ്വറൻസ് മേഖലയിലെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഉപഭോക്തൃ സംതൃപ്തി ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടാണ് വാഹന, ആരോഗ്യ, ഭവന ഇൻഷ്വറൻസ് നിയമങ്ങളിൽ മാറ്റം വരുത്തിയത്. പുതിയ നയമനുസരിച്ച് ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും കാരണങ്ങൾ പറയാതെ തന്നെ ഇൻഷ്വറൻസ് പോളിസി റദ്ദാക്കാനാകും.

ഇക്കാര്യം കമ്പനിയെ മുൻകൂട്ടി അറിയിക്കണം. ഒരു വ‌ർഷം വരെയുള്ള പോളിസി റദ്ദാക്കുമ്പോൾ ആനുപാതികമായ പ്രീമിയം തുക പോളിസി ഉടമയ്‌ക്ക് കമ്പനി റീഫണ്ട് ചെയ്യണമെന്നും അതോറിറ്റിയുടെ മാസ്റ്റർ സർക്കുലറിൽ പറയുന്നു.

പോളിസി ഉടമ തട്ടിപ്പ് നടത്തിയെന്ന് ബോദ്ധ്യപ്പെട്ടാൽ ഇൻഷ്വറൻസ് കമ്പനിക്കും ഒരാഴ്ച്ചത്തെ നോട്ടീസോടെ പോളിസി റദ്ദാക്കാനാകും. മിനിമം കവറേജ് മാത്രമുള ്ള അടിസ്ഥാന പോളിസികളും പുറത്തിറക്കണമെന്നും ജനറൽ ഇൻഷ്വറൻസ് കമ്പനികളോട്നിർദേശിച്ചു.

മറ്റു നിർദ്ദേശങ്ങൾ

രേഖകളില്ലെന്ന പേരിൽ ക്ലെയിം നിഷേധിക്കരുത്

ക്ലെയിം സെറ്റിൽമെന്റിനായുള്ള അണ്ടർ റൈറ്റിംഗ് നടപടികൾക്കായി ആവശ്യമായ രേഖകൾ ‌ഉടമയിൽ നിന്ന് വാങ്ങാം

നിയമപരമായ തേഡ് പാർട്ടി മോട്ടോർ ലൈബിലിറ്റി ഇൻഷ്വറൻസ് ഏതൊരു സാഹചര്യത്തിലും റദ്ദാക്കരുത്

പോളിസികൾ സംബന്ധിച്ച പൂർണ വിവരങ്ങളുള്ള കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ് (സി.ഐ.എസ്) ഉപഭോക്താവിന് നൽകണം

മോട്ടോർ ഇൻഷ്വറൻസിൽ ഓപ്ഷനുകൾ
മോട്ടോർ ഇൻഷ്വറൻസ് കസ്റ്റമേഴ്സിന് വിവിധ ഓപ്ഷനുകൾ നൽകാം. സഞ്ചരിക്കുന്ന ദൂരമനുസരിച്ച് പേ ആസ് യു ഡ്രൈവ്, പേ ആസ് ആസ് യു ഗോ, പേ ആസ് യു യൂസ് തുടങ്ങിയ ഓപ്ഷനുകളിൽ കവറേജ് എടുക്കാം.

ക്യാഷ്ലെസ് ചികിൽസയ്‌ക്ക് പരിഗണന
വാഹനാപകടത്തിലെ ഇരകൾക്ക് ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയം മുൻഗണന നൽകുന്നത്. ചണ്ഡിഗഡിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചിരുന്നു.

അപകടം നടന്ന് ഏഴുദിവസത്തേക്ക് ഒന്നരലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ലഭിക്കും. ഇതിനായി തേഡ് പാർട്ടി ഇൻഷ്വറൻസ് പോളിസി നിർബന്ധമാണ്.


    X
    Top