കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 16.15% കുതിപ്പ്രാജ്യത്ത് ഭവന ആവശ്യകത ശക്തമെന്ന് ക്രെഡായ്5000 കോടി കവിഞ്ഞ് രജിസ്ട്രേഷൻ വകുപ്പിൻ്റെ വരുമാനംസാമ്പത്തിക വർഷാവസാനത്തെ ഭാരിച്ച ചെലവുകൾ: പണം കണ്ടെത്താൻ തിരക്കിട്ട നീക്കങ്ങളുമായി ധനവകുപ്പ്പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നു

പുതിയ ഇന്‍കം ടാക്‌സ് ബില്‍: നികുതിദായകരെ എപ്രകാരം ബാധിക്കും?

ഫെബ്രുവരി ഒന്നിലെ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പുതിയ ആദായ നികുതി ബില്ല് വ്യാഴാഴ്ച പാർലമെന്റില്‍ അവതരിപ്പിച്ചേക്കും.

ഫെബ്രുവരി ഏഴിന് കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. ലോക്സഭ പാസാക്കിയശേഷം കൂടുതല്‍ ചർച്ചകള്‍ക്കായി ബില്ല് പാർലമെന്റിന്റെ ധനകാര്യ സ്റ്റാൻഡിങ് കമ്മറ്റിക്ക് കൈമാറും.

ശുപാർശകളോടെ പാർലമെന്റ് സമിതി ബില്ല് വീണ്ടും മന്ത്രിസഭയ്ക്ക് കൈമാറുകയാണ് ചെയ്യുക. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചശേഷം വീണ്ടും പാർലമെന്റില്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. മൂന്ന് ഘട്ടങ്ങള്‍കൂടി പിന്നിട്ട ശേഷമായിരിക്കും പുതിയ നിയമം പ്രാബല്യത്തില്‍ വരിക.

നികുതി സമ്ബ്രദായം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് സമഗ്രമായ ആദായ നികുതി ബില്ല് കൊണ്ടുവരുന്നത്. നിലവിലുള്ള നികുതി ഘടന കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനാണ് ബില്ല് ലക്ഷ്യമിടുന്നത്.

നികുതിദായകരെ എപ്രകാരം ബാധിക്കും?
60 വർഷത്തിലേറെ പഴക്കമുള്ള 1961ലെ ആദായ നികുതി നിയമത്തിന് പകരമായാണ് പുതിയ ബില്ല് അവതരിപ്പിക്കുന്നത്. നികുതിദായകർക്ക് എളുപ്പത്തില്‍ മനസിലാകുന്നതിന് ലളിതമായ ഭാഷയായിരിക്കും ബില്ലില്‍ ഉണ്ടാകുക.

നികുതി നിയമങ്ങളും വ്യവസ്ഥകളും ലളിതമാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ എണ്ണത്തില്‍ 30 ശതമാനത്തോളം കുറവുവരും.

വ്യവഹാരം കുറയ്ക്കല്‍, പലപ്പോഴായി കൂട്ടിച്ചേർത്ത വകുപ്പുകളുടെ ഏകീകരണം എന്നിവയും ബില്ലില്‍ പ്രതീക്ഷിക്കുന്നു. പഴയ നികുതി വ്യവസ്ഥയുടെ പകുതിയോളമായി പുതിയ ബില്ല് കുറയുമെന്ന് ബജറ്റിന് ശേഷം ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

ചിതറിക്കിടക്കുന്ന വകുപ്പുകള്‍ ഏകീകരിച്ച്‌ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്നതിലൂടെ ആദായ നികുതി നിയമം കൂടുതല്‍ സംക്ഷിപ്തവും എളുപ്പത്തില്‍ മനസിലാക്കാവുന്നതുമാകും. കൂടുതല്‍ വ്യക്തതവരുമ്ബോള്‍ വ്യവഹാരങ്ങള്‍ കുറയ്ക്കാനാകും. സമയബന്ധിതമായി നടപടി ക്രമങ്ങള്‍ പൂർത്തിയാക്കാനും ഉപകരിക്കും.

പുതിയ നികുതി വ്യവസ്ഥകള്‍ അവതരിപ്പിക്കാനോ നികുതി നിരക്കുകളില്‍ ഭേദഗതി വരുത്താനോ സാധ്യതയില്ല. പുതിയ നികുതി ബില്ലിലൂടെ നികുതിദായകരുടെ മേല്‍ അധികഭാരം ചുമത്താനിടയില്ലെന്നുമാണ് വിലയിരുത്തല്‍.

X
Top