ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

പുതിയ നികുതി ശുപാർശകൾ ജിഎസ്ടി കൗൺസിൽ പരിഗണിച്ചേക്കും

ന്യൂഡൽഹി: രാജ്യത്ത് നികുതിഭാരം വർധിക്കാനൊരുങ്ങുന്നു. വാട്ടർ പമ്പുകൾ,ഡയറി മെഷിനറി, തുകൽ ഉല്പന്നങ്ങൾ, സോളാർ ഉല്പന്നങ്ങൾ, 5000 രൂപയ്ക്ക് മുകളിൽ ചെലവു വരുന്ന ആസ്പത്രി മുറി വാടക, ഒരു രാത്രിയിലേക്ക് 1000 രൂപയിൽ താഴെ ചെലവു വരുന്ന ഹോട്ടൽ മുറികൾ എന്നിവയുടെയെെല്ലാം നിരക്കുയർത്തുന്നതാണ് പുതിയ നികുതി നയ ശുപാർശ. മന്ത്രിതല പാനലിന്റെ ശുപാർശകൾ, ഈ ആഴ്ച നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗം അംഗീകരിച്ചാൽ പുതിയ നിരക്കുകൾ നിലവിൽ വരും.കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അധ്യക്ഷനായ സമിതിയുടേതാണ് ശുപാർശകൾ. ചില ബിസിനസ് ടു ബിസിനസ് വിനിമയങ്ങളിലെ ടാക്സ് എക്സംപ്ഷനുകൾക്കും നിയന്ത്രണമുണ്ടായേക്കുമെന്നാണ് സൂചനകൾ.
പുതിയ നിയന്ത്രണങ്ങൾ
നിലവിലെ ചില ടാക്സ് എക്സംപ്ഷൻസ് എടുത്തു കളയാനും, പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാനും ശ്രമിക്കുമ്പോൾ ചില മേഖലകളില‍െ നികുതി ഘടനകളിൽ കാര്യമായ മാറ്റം സംഭവിക്കാം.1000 രൂപയ്ക്കു താഴെ രാത്രി വാടക് വരുന്ന ഹോട്ടൽ മുറി വാടകയ്ക്കു മേൽ 12 ശതമാനം ജിഎസ്ടി നടപ്പാക്കും. 5000 രൂപയ്ക്കു മുകളിൽ വാടക വരുന്ന ആസ്പത്രി മുറികളുടെ ജിഎസ്ടി 5 ശതമാനമായിരിക്കും. 20 ലക്ഷം രൂപ വരെ വരുമാനമുള്ള ചെറിയ ബിസിനസുകൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ ആവശ്യമില്ലായിരുന്നു. എന്നാൽ നിലവിലെ ശുപാർശയിൽ ബജറ്റ് ഹോട്ടലുകളെ ജിഎസ്ടിക്കു കീഴിൽ പരിഗണിക്കുമെന്നാണ് സൂചന. 5000 രൂപയ്ക്കു മുകളിൽ പ്രതിദിന വാടക വരുന്ന ആസ്പത്രി മുറികൾ എടുക്കുന്നവർ അത്രയും തുക നൽകാൻ സാധിക്കുന്ന സാമ്പത്തിക ഭദ്രതയുള്ളവരായിരിക്കുമെന്ന വിലയിരുത്തിലിലാണ് നികുതി വർധിപ്പിക്കുന്നത്.
ഇടക്കാല റിപ്പോർട്ടിൽ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്നും 18 ശതമാനത്തിലേക്കു വർധിപ്പിക്കേണ്ട ഉല്പന്നങ്ങളെക്കുറിച്ചും സൂചനയുണ്ട്. പ്രിന്റിംഗ്, എഴുത്ത്, വരയ്ക്കാനുപയോഗിക്കുന്ന മഷി, ചില തരം കത്തികൾ, സ്പൂണുകൾ, മേശവിരികൾ, പാൽ ഉല്പാദനവുമായി ബന്ധപ്പെട്ട മെഷിനറികൾ, എൽഇഡി ലാമ്പുകൾ, ഡ്രോയിങ് ഉപകരണങ്ങൾ എന്നിവയുടെയെല്ലാം വില വർധിക്കാൻ സാധ്യതയുണ്ട്. സോളാർ വാട്ടർ ഹീറ്റർ, ഫിനിഷ്ഡ് ലെതർ എന്നിവയ്ക്ക് നികുതി നിരക്ക് 5 ശതമാനത്തിൽ നിന്നും 12 ശതമാനത്തിലേക്ക് നിരക്കു വർധിപ്പിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്.
ചില കേസുകളിൽ ടാക്സ് റീഫണ്ടിനുള്ള അവകാശം എടുത്തു കളയണമെന്നും ശുപാർശയുണ്ട്, പ്രത്യേകിച്ച് ചില ബിസിനസ് ടു ബിസിനസ് വിനിമയങ്ങളിൽ. നോൺ എക്കോണമി ക്ലാസിൽ നോർത്ത് ഈസ്റ്റിലേക്കും, ബാഗദോഗ്രയിലേക്കുമുള്ള വിമാനയാത്ര, റെയിൽ-റോഡ് വഴിയുള്ള ചരക്കുനീക്കം എന്നിവയ്ക്കെല്ലാം ഇതു ബാധകമാക്കണമെന്നും ശുപാർശയുണ്ട്. ഇത്തരം കേസുകളിൽ എങ്ങനെയായാലും ടാക്സ് അടച്ചതായുള്ള രേഖ കിട്ടുമെന്ന മെച്ചം ബിസിനസുകൾക്കുണ്ടെന്നും വിലയിരുത്തി.
കാസിനോകളുടെ പ്രവശന ഫീസിന്റെ മുകളിലും, കാസിനോകളിൽ നിന്നു വാങ്ങുന്ന കോയിനുകളുടെ മൂല്യത്തിനു മുകളിലും, ഓൺലൈൻ ഗെയിമുകൾക്കും, കുതിരപ്പന്തയത്തിനും 28 ശതമാനം ജിഎസ്ടി നടപ്പാക്കണമെന്ന് സമിതി ശുപാർശ നൽകിയിട്ടുണ്ട്. കോടതിവിധികളുടെ പിൻബലത്തിൽ ഇവയിൽ പലതിനും നിലവിൽ 18 ശതമാനം ജിഎസ്ടിയാണ് നിലവിൽ പലരും നൽകുന്നത്. രണ്ടാമത്തെ മന്ത്രിതല സമിതിയുടെ അദ്ധ്യക്ഷൻ മേഘാലയ മുഖ്യമന്ത്രി കൊണാർഡ് സാങ്മയായിരുന്നു. 

X
Top