എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

നൈകയുടെ സീനിയര്‍ തലത്തില്‍ പുതിയ നിയമനങ്ങള്‍

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബ്യൂട്ടി, ഫാഷന്‍ സ്ഥാപനമായ നൈക സീനിയര്‍ തലത്തില്‍ പുതിയ നിരവധി പ്രൊഫഷണലുകളെ നിയമിച്ചു. നിലവില്‍ നേതൃസ്ഥാനത്തുള്ള അന്‍പതിലേറെ പേര്‍ക്കൊപ്പമായിരിക്കും നേതൃനിരയിലേക്കെത്തുന്ന പുതിയവര്‍ പ്രവര്‍ത്തിക്കുക.

രാജേഷ് ഉപ്പലാപതി ചീഫ് ടെക്നോളജി ഓഫിസറായി ചുമതലയേറ്റു. ആമസോണില്‍ വിവിധ തലങ്ങളില്‍ 20 വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം നൈകയിലെത്തുന്നത്.

നിലവിലെ ടെക്നോളജി നേതൃനിരയുമൊത്ത് പ്രവര്‍ത്തിക്കാനായി അഭിഷേക് അവസ്തി, ഈശ്വര്‍ പെര്‍ള, ധ്രുവ് മാത്തൂര്‍, അമിത് കുല്‍ശ്രേസ്ത എന്നിവരും ചുമതലയേറ്റു.

പി. ഗണേശ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായും സുജിത്ത് ജെയിന്‍ ചീഫ് ലീഗല്‍ ആന്‍റ് റെഗുലേറ്ററി ഓഫിസറായും ചുമതലയേറ്റു. ടിവി വെങ്കട്ടരാമന്‍ ഇന്‍റേണല്‍ ഓഡിറ്റ് ആന്‍റ് റിസ്ക് മാനേജുമെന്‍റ് വിഭാഗത്തിന്‍റെയും വിവേക് ഗുപ്ത ബ്യൂട്ടി കണ്‍സ്യൂമര്‍ ബിസിനസ് വിഭാഗം മേധാവിയായി ചുമതലയേറ്റു.

ഡോ. സുധാകര്‍ വൈ മഹാസ്കര്‍ കണ്‍സ്യൂമര്‍ ബിസിനസ് വിഭാഗത്തില്‍ ഗവേഷണ വികസന വിഭാഗം മേധാവിയും ക്വാളിറ്റി ഓഫിസറുമായി ചുമതലയേറ്റു. ശൈലേന്ദ്ര സിങ് ബ്രാന്‍ഡ് മാനേജുമെന്‍റ് ചുമതലയേറ്റു.

വിപണന വിഭാഗത്തിന്‍റെ നേതൃനിരയിലേക്ക് സുധാന്‍ഷ് കുമാര്‍, സുചിത്ര സല്‍വന്‍ എന്നിവരും ചുമതലയേറ്റിട്ടുണ്ട്.

X
Top