ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ദേശീയപാതകളിൽ നിന്നുള്ള ടോൾ വരുമാനം കുതിച്ചുയരുന്നു

ന്യൂഡൽഹി: രാജ്യമെങ്ങും അടിസ്ഥാന സൗകര്യമേഖലയുടെ വികസനം തകൃതിയായി നടക്കുന്നു. ഇതിൽ ദേശീയപാതകളുടെ വികസനമാണ് ശ്രദ്ധേയം. വളരെ വേഗത്തിൽ വൻകിട പദ്ധതികൾ പൂർത്തിയാക്കുന്നതിനൊപ്പം പുതിയ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്.

കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നവിധം തെക്കുവടക്ക് ദേശീയപാതയുടെ വികസന പ്രവർത്തനങ്ങളും ഇവിടെ അതിവേഗം പുരോഗമിക്കുന്നു. ഇത്തരത്തിൽ നിർമാണം പൂർത്തിയാകുന്ന ദേശീയപാതകളിൽ നിന്നുംകേന്ദ്രസർക്കാരിന് ലഭിക്കുന്ന ടോൾ വരുമാനവും കുത്തനെ ഉയരുകയാണ്.

രാജ്യത്തെ വിവിധ ദേശീയപാതകളിൽ നിന്നും കഴിഞ്ഞ സാമ്പത്തിക വർഷം (2022 ഏപ്രിൽ – 2023 മാർച്ച്) ടോൾ പിരിവിലൂടെ ലഭിച്ച മൊത്തം വരുമാനം 48,028 കോടി രൂപയാണെന്ന്, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഇതിന്റെ പകുതിയും അഞ്ച് സംസ്ഥാനങ്ങളുടെ സംഭാവനയാണ്. ദേശീയപാതകളിൽ നിന്നും ഏറ്റവും കൂടുതൽ ടോൾ പിരിക്കുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്. കഴിഞ്ഞ സാമ്പത്തിക വർഷം നേടിയത് 5,583 കോടി രൂപ.

ടോൾ പിരിവിൽ രണ്ടാം സ്ഥാനത്ത് രാജസ്ഥാനും (5,084 കോടി) മൂന്നാം സ്ഥാനത്ത് മഹാരാഷ്ട്രയും (4,660 കോടി) നിൽക്കുന്നു. ഗുജറാത്തിൽ 4,660 കോടിയും തമിഴ്നാട്ടിൽ നിന്നും 3,817 കോടിയും വീതം ടോൾ ഇനത്തിൽ പിരിച്ചെടുത്ത് നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. കഴിഞ്ഞ അഞ്ച് വർഷങ്ങളായി ടോൾ വരുമാനത്തിൽ മുന്നിലുള്ളതും ഈ അഞ്ച് സംസ്ഥാനങ്ങൾ തന്നെയാണ്.

ഇത്തവണ ആകെയുള്ള ഒരു മാറ്റം ഗുജറാത്തിനെ പിന്തള്ളി മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തേക്ക് ഉയർന്നതാകുന്നു.

രാജ്യത്ത് കൂടുതൽ ദേശീയപാതകൾ ടോൾ പിരിവിന്റെ കീഴിലേക്ക് വരുന്നത് ഒരു ഘടകമാണെങ്കിലും ഫാസ്ടാഗ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നതാണ്, രാജ്യത്തെ ദേശീയപാതകളിൽ നിന്നുള്ള പിരിവ് ഗണ്യമായി വർധിക്കുന്നതിനു പിന്നിലെ മുഖ്യകാരണം.

ദേശീയപാതയിലെ ടോൾ കേന്ദ്രങ്ങളിൽ യാത്രയ്ക്ക് തടസം വരുത്താതെ ഡിജിറ്റലായി പിരിവ് നൽകാനുള്ള സംവിധാനമാണ് ഫാസ്ടാഗ്. ഇതിനിടെ ടോൾ പിരിവ് കൂടുതൽ കൃത്യതയും വെട്ടിപ്പ് പൂർണമായും തടയുന്നതിനായി ജിപിഎഎസ് അധിഷ്ഠിത ഫാസ്ടാഗ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഇതു യാഥാർത്ഥ്യമായാൽ ടോൾ പിരിവ് കൂടുതൽ കാര്യക്ഷമമാകുമെന്നതിൽ തർക്കമില്ല.

കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന ഡേറ്റ പ്രകാരം, രാജ്യത്തെ ദേശീയപാതകളിൽ നിന്നും ഒരു കിലോമീറ്ററിന് 33.21 ലക്ഷം രൂപയാണ് ടോൾ ഇനത്തിൽ ശരാശരി പിരിഞ്ഞുകിട്ടുന്നത്. അതേസമയം ഓരോ കിലോമീറ്ററിലേയും ശരാശരി ടോൾ വരുമാനത്തിൽ ഒന്നാം സ്ഥാനത്ത് ഹരിയാന‌യാണ്.

ഒരു കിലോമീറ്ററിൽ നിന്നും 79.01 ലക്ഷം രൂപയാണ്. സംസ്ഥാനത്തെ 3,200 കിലോമീറ്റർ ഹൈവേയിൽ നിന്നും 2,500 കോടിയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഹരിയാനയിൽ നിന്നും പിരിച്ചെടുത്തത്.

ഒരു കിലോമീറ്ററിൽ നിന്നും ടോൾ ഇനത്തിൽ നേടുന്ന ശരാശരി വരുമാനക്കണക്കിൽ രണ്ടാമത് നിൽക്കുന്നത് പശ്ചിമ ബംഗാളാണ്. ഒരു കിലോമീറ്ററിൽ 71.47 ലക്ഷമാണ് പിരിഞ്ഞുകിട്ടുന്നത്.

മൂന്നാമത് ഗുജറാത്തും (68.1 ലക്ഷം) നാലാമത് തമിഴ്നാടും (56.62 ലക്ഷം) അഞ്ചാം സ്ഥാനത്ത് രാജസ്ഥാൻ (49.16 ലക്ഷം) ആറാം സ്ഥാനത്ത് തെലങ്കാനയും (48.12 ലക്ഷം) ഏഴാമതായി കർണാടകയും (47.94 ലക്ഷം) ഓരോ കീലോമീറ്ററിലേയും ശരാശരി ടോൾ പിരിവിൽ എത്തിയിട്ടുണ്ട്.

ബിൽഡ് ഓപറേറ്റ് ട്രാൻസ്ഫർ (ബിഒടി) രീതിയിൽ നിർമിക്കുന്ന ദേശീയപാതകളിൽ, സ്വകാര്യ കമ്പനികളുടെ കരാർ പ്രകാരമുള്ള ടോൾ പിരിവ് പൂർത്തിയായതിനുശേഷം ദേശീയപാത അതോറിറ്റിക്ക് കൈമാറിയാലും ടോൾ തുകയിൽ ഇനി കുറവ് വരില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതിനുള്ള നിബന്ധന അടുത്തിടെ സർക്കാർ പരിഷ്കരിച്ചു.

നേരത്തെ, ബിഒടി പദ്ധതിയിലുള്ള ദേശീയപാത സർക്കാരിന് തിരികെ കൈമാറുമ്പോൾ, ടോൾ തുകയിൽ 40% വരെ കുറവ് വരുത്തുമായിരുന്നു. എന്നാൽ ഇനി ഇളവ് ഉണ്ടാകില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയത്.

ഇതോടെ നിലവിൽ നൽകുന്ന ടോൾ തുകയുടെ നിലവാരത്തിൽ തന്നെ യാത്രക്കാർ ഭാവിയിലും ടോൾ നൽകേണ്ടിവരുമെന്ന് ചുരുക്കം. ചില കേസുകളിൽ വാർഷികമായി ടോൾ പിരിവിൽ വർധന നടപ്പാക്കുന്നതിനായും നിബന്ധനകളിൽ പരിഷ്കാരം വരുത്തിയിട്ടുണ്ട്.

നിലവിൽ ചുരുക്കം ചില ദേശീയപാതകൾ മാത്രമാണ് ബിഒടി കരാർ പൂർത്തിയാക്കി ഹൈവേ അതോറിറ്റിയുടെ കീഴിലേക്ക് തിരികെ എത്തിയിട്ടുള്ളു.

സമീപഭാവിയിൽ സ്വകാര്യ കമ്പനികളുമായുള്ള ബിഒടി കരാർ പൂർത്തിയാക്കി, നിരവധി ദേശീയപാതകൾ കേന്ദ്രസർക്കാരിന് കീഴിലേക്ക് തിരികെ എത്താനിരിക്കെയാണ് ടോൾ നിബന്ധനകളിൽ മാറ്റം വരുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയം.

X
Top