വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് ‘എ സ്‌റ്റേബിള്‍’ റേറ്റിംഗ്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്‌സികളില്‍ ഒന്നായ മുത്തൂറ്റ് യെല്ലോ എന്ന് അറിയപ്പെടുന്ന മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്‍റെ ദീര്‍ഘകാല വായ്പകള്‍ക്കുള്ള റേറ്റിംഗ് ‘എ സ്‌റ്റേബിള്‍’ ആയി ഉയര്‍ന്നു.

ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എയുടെ എ സ്‌റ്റേബിള്‍ റേറ്റിംഗാണ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ സ്ഥിരതയുള്ള സാമ്പത്തിക പ്രകടനത്തിന്‍റെയും മികച്ച ആസ്തി നിലവാരത്തിന്‍റെയും ഇന്ത്യയില്‍ ഉടനീളം വന്‍തോതിലുള്ള പ്രവര്‍ത്തനത്തിന്‍റെയും പ്രതിഫലനം കൂടിയാണ്.

2024 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നടപ്പ് സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യ ഒന്‍പത് മാസങ്ങളില്‍ ശക്തമായ സാമ്പത്തിക വളര്‍ച്ചയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. നികുതിക്ക് മുന്‍പുള്ള ലാഭം 20.50 ശതമാനം വര്‍ധിച്ച് 103.84 കോടി രൂപയിലെത്തി.

അറ്റാദായത്തിന്‍റെ കാര്യത്തില്‍ 24.35 ശതമാനം വര്‍ധനവോടെ മുന്‍വര്‍ഷത്തെ 60.04 കോടി രൂപയില്‍ നിന്ന് 74.66 കോടി രൂപയായി ഉയര്‍ന്നു. ഇതിനുപുറമേ 0.77 ശതമാനം എന്ന നിലയില്‍ അറ്റ നിഷ്‌ക്രിയ ആസ്തിയുമായി വളരെ മികച്ച ആസ്തി നിലവാരവും പ്രകടിപ്പിച്ചു.

സുസ്ഥിര വളര്‍ച്ചയിലും സാമ്പത്തികമായ മെച്ചപ്പെടുത്തലിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ‘എ സ്‌റ്റേബിള്‍’ റേറ്റിംഗ് എന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

X
Top