പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

മുത്തൂറ്റ് മൈക്രോഫിൻ ആസ്തി 12,210 കോടി രൂപ കവിഞ്ഞു

കൊച്ചി: ഇന്ത്യയിലെ മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനവും മൈക്രോ ഫിനാൻസ്(Micro Finance) സ്ഥാപനവുമായ മുത്തൂറ്റ് മൈക്രോഫിൻ(Muthoot Microfin) കൈകാര്യം ചെയ്യുന്ന ആസ്തി(Asset) നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ 21.6 ശതമാനം വർദ്ധനയോടെ 12,210 കോടി രൂപയിലെത്തി.

കമ്പനിയുടെ അറ്റാദായം മുൻവർഷത്തേക്കാൾ 18.3 ശതമാനം ഉയർന്ന് 113 കോടി രൂപയായി. ആകെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 33.5 ശതമാനം ഉയർന്ന് 641 കോടി രൂപയിലെത്തി.

വെല്ലുവിളികൾ മറികടന്നും ആദ്യ ത്രൈമാസം വളർച്ച നിലനിർത്താനായെന്ന് മുത്തൂറ്റ് മൈക്രോഫിൻ മാനേജിംഗ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു.

ഉപഭോക്താക്കളെ കൂട്ടിച്ചേർത്തും ബ്രാഞ്ചുകളുടെ ശൃംഖല വിപുലീകരിച്ചും തുടർച്ചയായ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഗുണമേൻമയുളള ആസ്തികളും സുസ്ഥിരമായ അറ്റ പലിശ മാർജിനും വളർച്ചാ പദ്ധതികൾ മികച്ച ആത്മവിശ്വാസത്തോടെ നടപ്പാക്കാൻ തങ്ങൾക്ക് സഹായകരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top