
ന്യൂഡല്‍ഹി: 17 ശതമാനം ഉയര്‍ന്ന് വെള്ളിയാഴ്ച റെക്കോര്‍ഡ് ഉയരമായ 1696 രൂപ രേഖപ്പെടുത്തിയ ഓഹരിയാണ് ടിസിപിഎല്‍ പാക്കേജിംഗ് ലിമിറ്റഡിന്റേത്. കഴിഞ്ഞ കുറേ സെഷനില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയ ഓഹരി, ഒരു മാസത്തിനിടെ 32 ശതമാനം നേട്ടമുണ്ടാക്കി. സെപ്തംബര്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം 39.5 കോടി രൂപയാക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു.
മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ അറ്റാദായം 10.6 കോടി രൂപമാത്രമായിരുന്നു. വരുമാനം 43 ശതമാനം ഉയര്‍ത്തി 361.7 കോടി രൂപയാക്കിയ കമ്പനി ഇബിറ്റ 57.5 കോടി രൂപ രേഖപ്പെടുത്തി. 16 ശതമാനമാണ് മാര്‍ജിന്‍.
കഴിഞ്ഞ ആറ് മാസത്തില്‍ 115 ശതമാനം വളര്‍ച്ച കൈവരിച്ച ഓഹരിയാണ് ടിസിപിഎല്ലിന്റേത്. 2022 ല്‍ മാത്രം 217 ശതമാനം ഉയര്‍ന്നു. ഡാബര്‍, മാരികോ, പതഞ്ജലി, യൂണിലിവര്‍, എന്നീ കമ്പനികള്‍ക്കായി കാര്‍ഡ്‌ബോര്‍ഡ് പെട്ടികളുണ്ടാക്കുന്ന ടിസിപിഎല്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഉത്പാദനം ഇരട്ടിയാക്കിയിരുന്നു.
1,334.83 കോടി രൂപ വിപണി മൂല്യമുള്ള ഒരു സ്‌മോള്‍ക്യാപ്പ് കമ്പനിയാണിത്.