ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

350 ശതമാനം ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ മിഡ്ക്യാപ്

ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 22 നിശ്ചയിച്ചിരിക്കയാണ് ഫിനോലെക്‌സ് കേബിള്‍സ്. 350 ശതമാനം അഥവാ 7 രൂപയാണ് ലാഭവിഹിതം. ഒക്ടോബര്‍ 28 നോ മുന്‍പോ ആയി വിതരണം പൂര്‍ത്തിയാക്കും.

കമ്പനി ഓഹരി നിലവില്‍ 1024.90 രൂപയിലാണുള്ളത്. ഒരാഴ്ചയില്‍ 6.91 ശതമാനവും ഒരു മാസത്തില്‍ 17.21 ശതമാനവും ഉയര്‍ന്ന സ്റ്റോക്ക് 6 മാസത്തില്‍ 52.94 ശതമാനം നേട്ടമുണ്ടാക്കി. ഒരു വര്‍ഷത്തെ ഉയര്‍ച്ച 123.75 ശതമാനവും രണ്ട് വര്‍ഷത്തേത് 116.41 ശതമാനവുമാണ്.

3 വര്‍ഷത്തില്‍ 265.71 ശതമാനവും 5 വര്‍ഷത്തില്‍ 72.88 ശതമാനവും നേട്ടമുണ്ടാക്കി. ഇലക്ട്രിക്കല്‍ ടെലികമ്യൂണിക്കേഷന്‍ കേബിളുകള്‍ നിര്‍മ്മിക്കുന്ന പ്രമുഖ കമ്പനിയാണ് ഫിനോലെക്‌സ്. ഫാസ്റ്റ് മൂവിംഗ് ഇലക്ട്രിക്കല്‍ ചരക്ക്(എഫ്എംഇജി), ഗാര്‍ഹിക ഉപകരണ നിര്‍മ്മാണ രംഗത്തേയ്ക്കും ഈയിടെ പ്രവേശിച്ചു.

X
Top