കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

മള്‍ട്ടിബാഗര്‍ ഐപിഒ: ഈ വര്‍ഷം ലിസ്റ്റ് ചെയ്ത ഓഹരിയില്‍ നിക്ഷേപം നടത്തി ഹിമാലയ ഫിനാന്‍സ്

ന്യൂഡല്‍ഹി: ഹിമാലയ ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്റ് കമ്പനി വീനസ് പൈപ്പ്സ് ആന്‍ഡ് ട്യൂബ്സിന്റെ 5 ദശലക്ഷം ഓഹരികള്‍ വാങ്ങി. മൊത്തം ഇക്വിറ്റിയുടെ ഏകദേശം 2.5% ശതമാനമാണിത്. ഓഹരിയൊന്നിന് 650.42 രൂപ നിരക്കിലായിരുന്നു ഇടപാട്.

2022 ഡിസംബര്‍ 1 വ്യാഴാഴ്ച ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെയാണ് ഓഹരികള്‍ നേടിയത്. കഴിഞ്ഞ മെയ് മാസത്തില്‍ ലിസ്റ്റ് ചെയ്ത്, 115 ശതമാനത്തിന്റെ നേട്ടമുണ്ടാക്കിയ ഓഹരിയാണ് വീനസ് പൈപ്പ്‌സിന്റേത്. 326 രൂപ ഇഷ്യുവിലയുണ്ടായിരുന്ന ഓഹരി നിലവില്‍ 710 രൂപയിലാണുള്ളത്.

പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിംഗ് കമ്പനി ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 848 രൂപയാണ് അവര്‍ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. 500 ദശലക്ഷം രൂപയുടെ കാപക്സ് ഈയിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു.

കാപക്സ് വിനിയോഗം ശേഷി മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ കമ്പനിയെ സഹായിക്കുമെന്ന് സെന്‍ട്രം ബ്രോക്കിംഗ് അനലിസ്റ്റുകള്‍ പറഞ്ഞു. ഇതോടെ 2022-25 സാമ്പത്തികവര്‍ഷങ്ങളില്‍ അളവ് 32 സിഎജിആറില്‍ വര്‍ധിക്കും.വരുമാനം/എബിറ്റ/ പാറ്റ് എന്നിവ യഥാക്രമം 32%/46%/48% എന്നിങ്ങനെ വര്‍ധിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനം കണക്കുകൂട്ടുന്നത്.

1560 കോടി വിപണി മൂല്യമുള്ള സ്മോള്‍ക്യാപ്പ് കമ്പനിയാണ് വീനസ്..രാജ്യത്തെ വളര്‍ന്നുവരുന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പൈപ്പ് നിര്‍മ്മാതാക്കളും കയറ്റുമതിക്കാരുമാണ്.2022 ഫെബ്രുവരി 28 വരെ, ബ്രസീല്‍, യുകെ, ഇസ്രായേല്‍, ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ 20 രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു.

കച്ചിലാണ് ഉത്പാദനശാലകളുള്ളത്.

X
Top