ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വെയിറ്റേജ്‌ എംഎസ്‌സിഐ ഉയര്‍ത്തും

മുംബൈ: ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയിലെ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വെയിറ്റേജ്‌ രണ്ട്‌ ഘട്ടങ്ങളിലായി ഉയര്‍ത്തുമെന്ന്‌ എം എസ്‌ സി ഐ അറിയിച്ചു.

എച്ച്‌ഡിഎഫ്‌സി ബാങ്കിനെ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ നിലനിര്‍ത്തുമെന്നും ‘ഫോറിന്‍ ഇന്‍ക്ലൂഷന്‍ ഫാക്‌ടര്‍’ 0.37ല്‍ നിന്നും 0.56 ആയി ഉയര്‍ത്തുമെന്നും എം എസ്‌ സി ഐ വ്യക്തമാക്കി.

രാജ്യാന്തര നിക്ഷേപകര്‍ക്ക്‌ പൊതു ഓഹരി വിപണിയില്‍ വാങ്ങുന്നതിന്‌ ലഭ്യമായ ഓഹരികളുടെ അനുപാതമാണ്‌ `ഫോറിന്‍ ഇന്‍ക്ലൂഷന്‍ ഫാക്‌ടര്‍’ സൂചിപ്പിക്കുന്നത്‌.

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഫോറിന്‍ ഇന്‍ക്ലൂഷന്‍ ഫാക്‌ടര്‍ 0.56 ആകുമ്പോള്‍ അതിന്റെ 56 ശതമാനം ഓഹരികള്‍ സൂചികയിലെ വിദേശ നിക്ഷേപത്തിന്‌ ലഭ്യമാണെന്നാണ്‌ അര്‍ത്ഥം.

ഇതോടെ 500 കോടി ഡോളറിന്റെ എം എസ്‌ സി ഐ നിക്ഷേപം എച്ച്‌ഡിഎഫ്‌സി ബാങ്കിലുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

X
Top