കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

എന്‍ബിഎഫ്സി ഓഹരിയില്‍ ബുള്ളിഷായി മോതിലാല്‍ ഓസ്വാള്‍

ന്യൂഡല്‍ഹി: തിങ്കളാഴ്ച, 14.47 ശതമാനം ഉയര്‍ന്ന ഓഹരിയാണ് പൂനാവാല ഫിന്‍കോര്‍പ് ലിമിറ്റഡ്. 281.70 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തിരിക്കുന്നത്. 350 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ മോതിലാല്‍ ഓസ്വാള്‍ നിര്‍ദ്ദേശിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയിലെ ക്ലോസിംഗ് വിലയായ 246.15 രൂപയില്‍ നിന്നും 42 ശതമാനം നേട്ടമാണ് മോതിലാല്‍ ഓസ്വാള്‍ പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ചയിലെ ക്ലോസിംഗ് വിലയില്‍ നിന്നും 25 ശതമാനം ഉയര്‍ച്ച.

2025 സാമ്പത്തികവര്‍ഷം വരെ, അസറ്റ് അണ്ടര്‍മാനേജ്മെന്റ് 37 സിഎജിആറിലും അറ്റാദായം 65 സിഎജിആറിലും വളര്‍ത്താന്‍ കമ്പനിയ്ക്ക് സാധിക്കും.റിട്ടേണ്‍ ഓണ്‍ അസറ്റ് 4.8 ശതമാനവും റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 12 ശതമാനവുമാകും.

X
Top