കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഇന്ത്യയുടെ വളര്‍ച്ച നിരക്കില്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലി

ന്യൂഡല്‍ഹി: പ്രമുഖ ആഗോള നിക്ഷേപസ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി 2022-23ലെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാന തോത് 40 ബേസിസ് പോയിന്റ് കുറച്ചു. 7.2 ശതമാനമാണ് മോര്‍ഗന്‍ സ്റ്റാന്‍ലി കണക്കാക്കുന്ന വളര്‍ച്ച.
കടുത്ത സാമ്പത്തിക സാഹചര്യങ്ങളും അന്തര്‍ദ്ദേശീയ വ്യാപാരവുമാണ് വളര്‍ച്ച അനുമാനം കുറയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി അനലിസ്റ്റുകള്‍ പറഞ്ഞു. നേരത്ത മറ്റൊരു ആഗോള സ്ഥാപനമായ നൊമൂറ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം 5.4 ശതമാനത്തില്‍ നിന്നും 4.7 ശതമാനമാക്കി കുറച്ചിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് ആഗോള സാമ്പത്തിക സ്ഥാപനങ്ങള്‍ വളര്‍ച്ചാഅനുമാനം കുറയ്ക്കുന്നത്.
സാമ്പത്തികവര്‍ഷം 2024 ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.4 ശതമാനമാകുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിച്ചു. നേരത്തെ നിശ്ചയിച്ചില്‍ നിന്നും 30 ബേസിസ് പോയിന്റ് കുറവാണിത്. പണപ്പെരുപ്പം കുറയ്ക്കാനായി കേന്ദ്രബാങ്കുകള്‍ പലിശനിരക്കുകള്‍ ഉയര്‍ത്തുന്നതാണ് വളര്‍ച്ചയ്ക്ക് തടസ്സമാകുന്നത്.
യുദ്ധസമാനമായ നിരക്ക് വര്‍ധനകാരണം മാന്ദ്യഭീതി സംജാതമായിട്ടുണ്ട്. ഡിസംബറിലവസാനിക്കുന്ന പാദത്തില്‍ ആഗോള സാമ്പത്തിക വളര്‍ച്ച 1.5 ശതമാനമാകുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ ഡിസംബറിലവസാനിച്ച പാദത്തില്‍ ആഗോളവളര്‍ച്ച 4.7 ശതമാനമായിരുന്നു.
നേരത്തെ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ച 4.1 ശതമാനമായി കുറഞ്ഞിരുന്നു. ചെറുകിട ഉത്പന്ന പണപ്പെരുപ്പം ജൂണില്‍ 7.01 ശതമാനമായി. പണപ്പെരുപ്പം ഇനിയും കുറയുമെന്ന് ബ്രോക്കറേജ് പറഞ്ഞു.
മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ ഉപാസന ചാച്ര പറയുന്നതനുസരിച്ച് അടുത്ത വര്‍ഷം ഏപ്രിലില്‍ റിപ്പോറേറ്റ് 6.5 ശതമാനമാകും. ജൂണില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 4.9 ശതമാനമാക്കി വര്‍ധിപ്പിച്ചിരുന്നു. വില സ്ഥിരത കൈവരിക്കുന്നത് സമ്പദ് വ്യവസ്ഥയുടെ കെട്ടുറപ്പിനെ കാര്യക്ഷമമാക്കുമെന്നും അതിനാല്‍ വളര്‍ച്ചയുണ്ടാക്കുമെന്നും ചാച്ര പറഞ്ഞു.

X
Top