കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

ജലക്ഷാമം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് മൂഡീസ്

ലക്ഷാമം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിച്ചേക്കാമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് റേറ്റിംഗ്‌സ്. കല്‍ക്കരി പവര്‍ ജനറേറ്ററുകള്‍, സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ തുടങ്ങി ജലത്തെ ആശ്രയിക്കുന്ന സ്ഥാപനങ്ങളുടെ ക്രെഡിറ്റ് ഹെല്‍ത്തിന് ഇത് ഹാനികരമാകും.

വര്‍ധിച്ചുവരുന്ന ജലപ്രതിസന്ധി വളര്‍ച്ചയിലെ അസ്ഥിരത ഉയര്‍ത്തുമെന്നും ആഘാതങ്ങളെ ചെറുക്കാനുള്ള രാജ്യത്തിന്റെ കഴിവിനെ ദുര്‍ബലപ്പെടുത്തുമെന്നും റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാട്ടി.

ജലക്ഷാമം കൃഷിയെ ബാധിച്ചേക്കാം. ഇത് ഉയര്‍ന്ന ഭക്ഷ്യ വിലക്കയറ്റത്തിനും ചില ബിസിനസുകളുടെ വരുമാനം കുറയുന്നതിനും കാരണമാകുമെന്ന് ആഗോള റേറ്റിംഗ്ഏജന്‍സി അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2024-ല്‍ 6.5 ശതമാനം വളര്‍ച്ചയോടെ ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാകുമെന്ന് റേറ്റിംഗ് ഏജന്‍സി പ്രതീക്ഷിക്കുന്നു.

മൊത്തത്തിലുള്ള പണപ്പെരുപ്പം 5 ശതമാനത്തില്‍ താഴെയായി കുറഞ്ഞിട്ടും ഇന്ത്യയുടെ ഭക്ഷ്യവിലപ്പെരുപ്പം 8 ശതമാനത്തിന് മുകളിലാണ്. മെയ് മാസത്തില്‍ ഭക്ഷ്യവിലപ്പെരുപ്പം 8.7 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുകയും വരും മാസങ്ങളില്‍ ഇത് ഉയര്‍ന്ന നിലയിലായിരിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ജലത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍, പുനരുപയോഗ ഊര്‍ജം എന്നിവയിലെ നിക്ഷേപങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അപകടസാധ്യതകള്‍ ലഘൂകരിക്കുമെന്ന് മൂഡീസ് വ്യക്തമാക്കുന്നു. ‘ഇന്ത്യയുടെ വളര്‍ന്നുവരുന്ന സുസ്ഥിര സാമ്പത്തിക വിപണി കമ്പനികളെ ജല നിക്ഷേപത്തിന് ധനസഹായം നല്‍കാന്‍ സഹായിക്കും.

2024 ഫെബ്രുവരിയില്‍ വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ദ്രവ മലിനജല മാനേജ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിനായി 12 മില്യണ്‍ ഡോളര്‍ ഗ്രീന്‍ ബോണ്ടുകള്‍ പുറത്തിറക്കി.

2021ല്‍ ഗാസിയാബാദ് ജലശുദ്ധീകരണ പ്ലാന്റുകള്‍ക്കായി 18 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. ഇടക്കാല ബജറ്റില്‍ ഗംഗാ പുനരുജ്ജീവനത്തിനായി കേന്ദ്രം 2.52 ബില്യണ്‍ ഡോളര്‍ അനുവദിച്ചതും ജല നിക്ഷേപത്തിന് ഉദാഹരണങ്ങളാണ്.

ജലവിഭവ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ പ്രതിശീര്‍ഷ ശരാശരി വാര്‍ഷിക ജലലഭ്യത 2021-ലെ 1,486 ക്യുബിക് മീറ്ററില്‍ നിന്ന് 2031-ഓടെ 1,367 ക്യുബിക് മീറ്ററായി കുറയാന്‍ സാധ്യതയുണ്ടെന്നും മൂഡീസ് പറയുന്നു.

1,700-ല്‍ താഴെയുള്ള അളവ് ജലസമ്മര്‍ദ്ദത്തിന്റെ അടയാളമായാണ് ഇന്ത്യ കണക്കാക്കുന്നത്. 1,000 ക്യുബിക് മീറ്റര്‍ ജലക്ഷാമത്തിന്റെ പരിധിയായും കണക്കാക്കുന്നു.

അതേസമയം വ്യവസായത്തില്‍ ജലത്തിന്റെ ആവശ്യകത 2025-ല്‍ 2.1 ശതമാനത്തില്‍ നിന്ന് 2050-ഓടെ 4.4 ശതമാനമായി ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു, ഈ കാലയളവില്‍ ജലത്തിന്റെ ഊര്‍ജ്ജ ആവശ്യം ആറിരട്ടിയായി 9 ശതമാനമായും വളരും.

X
Top