ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

യുഎസ് ബാങ്കുകളുടെ റേറ്റിങ് താഴ്ത്താനൊരുങ്ങി മുഡീസ്

വാഷിങ്ടൺ: യു.എസിലെ ആറ് ബാങ്കുകളുടെ റേറ്റിങ് താഴ്ത്താനൊരുങ്ങി മുഡീസ്. ഫസ്റ്റ് റിപബ്ലിക് ബാങ്കിന്റേയും മറ്റ് അഞ്ച് ബാങ്കുകളുടേയും റേറ്റിങ് താഴ്ത്തുന്നതിന് മുന്നോടിയായുള്ള പരിശോധന മുഡീസ് ആരംഭിച്ചു.

വെസ്റ്റേൺ അലയൻസ് ബാൻകോർപ്പ്, ഇൻട്രസ്റ്റ് ഫിനാൻഷ്യൽ കോർപ്പ്, യു.എം.ബി ഫിനാൻഷ്യൽ കോർപ്പ്, സിയോൺസ് ബാൻകോർപ്പ്, കോമേരിക്ക എന്നിവയുടെ റേറ്റിങ്ങിലാണ് പരിശോധന.

ഈ ബാങ്കുകളിൽ നിന്ന് നിക്ഷേപം വലിയ രീതിയിൽ പുറത്തേക്ക് ഒഴുകന്നതിൽ മുഡീസ് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. യു.എസിലെ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുമെന്ന് ഭരണകൂടം അറിയിച്ചിട്ടും രാജ്യത്തെ ബാങ്കുകളുടെ ഓഹരി വില ഇടിഞ്ഞിരുന്നു. ഇതിനിടയിലാണ് റേറ്റിങ് താഴ്ത്താനുള്ള നീക്കങ്ങൾക്ക് മുഡീസ് തുടക്കമിട്ടത്. നേരത്തെ സിഗ്നേച്ചർ ബാങ്കിന്റെ റേറ്റിങ് മുഡീസ് താഴ്ത്തിയിരുന്നു.

സാൻഫ്രാൻസിസ്കോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫസ്റ്റ് റിപബ്ലിക് ബാങ്കിന്റെ ഓഹരി വില 62 ശതമാനം ഇടിഞ്ഞിരുന്നു. വെസ്റ്റേൺ അലയൻസ് 47 ശതമാനവും കോമേരിക്കയുടേത് 28 ശതമാനവും ഇടിഞ്ഞിരുന്നു. ഫസ്റ്റ് റിപബ്ലിക് ബാങ്കിൽ നിന്ന് വൻതോതിൽ നിക്ഷേപം പുറത്തേക്ക് ഒഴുകുകയാണ്.

നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ബാങ്കിന് ആസ്തികൾ വിൽക്കേണ്ട സാഹചര്യമുണ്ടായേക്കാമെന്നും മുഡീസ് കണക്ക് കൂട്ടുന്നു.

അതേസമയം, പ്രതിസന്ധിയില്ലെന്നും ഫെഡറൽ റിസർവിൽ നിന്നും ജെ.പി മോർഗനിൽ നിന്നും പണമെത്തിച്ചിട്ടുണ്ടെന്നുമാണ് ബാങ്കിന്റെ വിശദീകരണം.

X
Top