ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

ധനനയം ഭാവി പണപ്പെരുപ്പത്തെ നിയന്ത്രിക്കാനുള്ള മാര്‍ഗമെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

മുംബൈ: ഇന്നത്തെയല്ല, ഭാവിയിലെ പണപ്പെരുപ്പത്തെ അഭിസംബോധന ചെയ്യാന്‍ മാത്രമേ പണനയത്തിന് സാധിക്കൂവെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദെബബ്രത പത്ര. ഒമ്പതാമത് എസ്ബിഐ ബാങ്കിംഗ് ആന്‍ഡ് ഇക്കണോമിക്‌സ് കോണ്‍ക്ലേവില്‍ സംസാരിക്കവേ, ധനനയം അതിന്റെ സ്വഭാവത്തില്‍ സാമ്പത്തിക നയരൂപീകരണ സാങ്കേതികത്വമാണെന്ന് പത്ര അറിയിച്ചു. ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനമാണത്.

പണപ്പെരുപ്പം ഇന്ന്, നാല് ദശകങ്ങളായി കാണാത്ത തലത്തിലാണ്. കുറഞ്ഞ പണപ്പെരുപ്പ അന്തരീക്ഷത്തില്‍ നിന്ന് ഉയര്‍ന്ന പണപ്പെരുപ്പമുള്ള അന്തരീക്ഷത്തിലേക്ക് ലോകം ശാശ്വതമായി മാറുകയാണോ എന്നതാണ് ചോദ്യം. ധനനയത്തിന്റെ ലക്ഷ്യങ്ങള്‍ അവലോകനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, അദ്ദേഹം പറഞ്ഞു.

പ്രവചനങ്ങള്‍ നടത്താന്‍ കഴിയും.പക്ഷേ അവ മൂന്നുമാസം മുന്‍പുള്ള വിവരത്തെ അടിസ്ഥാനമാക്കിയതാകും. അതുകൊണ്ടുതന്നെ പെട്ടെന്നുണ്ടാകുന്ന സംഭവവികാസങ്ങള്‍ക്ക് പണപ്പെരുപ്പത്തെ ഉയര്‍ത്താനാകും.

ധനനയം തയ്യാറാക്കുക എന്നത് വെല്ലുവിളിയാണ്. പ്രത്യേകിച്ചും അസ്ഥിരമായ വിപണിയില്‍.അടുത്ത ആര്‍ബിഐ ധനനയയോഗം (എംപിസി)ഡിസംബറില്‍ നടക്കാനിരിക്കെയാണ് പത്രയുടെ അഭിപ്രായപ്രകടനമുണ്ടായിരിക്കുന്നത്.

ഒക്ടോബറിലെ പണപ്പെരുപ്പ ഡാറ്റയും ജൂലൈ-സെപ്റ്റംബറിലെ വളര്‍ച്ചാ ഡാറ്റയും എംപിസി ചര്‍ച്ച ചെയ്യാനിരിക്കയാണ്. ഒക്ടോബറില്‍ പണപ്പെരുപ്പം 6.7 ശതമാനമായി കുറഞ്ഞിരുന്നു. എങ്കിലും കഴിഞ്ഞ പത്ത് മാസമായി ചെറുകിട പണപ്പെരുപ്പം ആര്‍ബിഐയുടെ ടോളറന്‍സ് പരിധിയായ 6 ശതമാനത്തേക്കാള്‍ കൂടുതലാണ്

ഈ സാഹചര്യത്തില്‍ ഡിസംബറിലും നേരിയ തോതില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ എംപിസി തയ്യാറായേക്കും. അതുവഴി വരും മാസങ്ങളില്‍ പണപ്പെരുപ്പം ടോളറന്‍സ് പരിധിയ്ക്ക് താഴെയാക്കാമെന്ന് കേന്ദ്രബാങ്ക് കരുതുന്നു. റിപ്പോനിരക്ക് 190 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ എംപിസി ഇതിനോടകം തയ്യാറായിട്ടുണ്ട്.

5.9 ശതമാനമാണ് നിലവില്‍ റിപ്പോ നിരക്ക്.

X
Top