Alt Image
പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയ ആദായ നികുതി ബില്‍; എന്താണ് പഴയ നികുതി നിയമത്തിൽ നിന്നുള്ള മാറ്റങ്ങൾഇന്ത്യന്‍ പ്രവാസികളുടെ പണമയക്കല്‍ കുത്തനെ കൂടികേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷം; മിക്ക ഭക്ഷ്യോൽപന്നങ്ങൾക്കും വില കൂടിറീട്ടെയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞുഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരും

മോദി 3.0: ബിജെപി തുടർച്ചയായി മൂന്നാം തവണയും ഭരണത്തിലേക്ക്; മികച്ച മുന്നേറ്റവുമായി പ്രതിപക്ഷ സഖ്യം

ന്യൂഡൽഹി: എക്സിറ്റ് പോളുകൾ പ്രവചിച്ച വൻ വിജയം നേടാനായില്ലെങ്കിലും 18ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനുള്ള കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ.

240 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോൾ എൻഡിഎ സഖ്യം 292 സീറ്റ് നേടി. 99 സീറ്റ് നേടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. ഉത്തർപ്രദേശിൽ 37 സീറ്റുമായി സമാജ്‌വാദി പാർട്ടി അപ്രതീക്ഷിത കുതിപ്പ് നടത്തി.

ഫലപ്രഖ്യാപനത്തെ തുടർന്ന് ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം ബിജെപി സർക്കാർ അധികാരമേൽക്കുമെന്ന് പാർട്ടി പ്രസിഡന്റ് ജെ. പി. നദ്ദ പ്രഖ്യാപിച്ചു. മുതിർന്ന നേതാക്കളായ അമിത് ഷാ രാജ്നാഥ് സിങ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 1962 ന് ശേഷം ഇതാദ്യമായാണ് ഒരു സർക്കാർ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്നത്.

തുടർച്ചയായ മൂന്നാം തവണയും ജനങ്ങൾ എൻഡിഎയിൽ വിശ്വാസമർപ്പിച്ചുവെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമൂഹത്തിന്റെ എല്ലാ തട്ടിലും വികസനം ഉറപ്പിക്കാൻ എൻഡിഎ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കഴിഞ്ഞ 10 വർഷം കൊണ്ട് 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസനവും വളർച്ചയും ഉറപ്പാക്കാനുതകുന്ന നയപരിപാടികൾ ശക്തമായി തുടരും. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കും.

ബിജെപിക്ക് തനിയെ കേവലപൂരിപക്ഷം നേടാൻ കഴിയാത്ത സാഹചര്യത്തിൽ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ സഖ്യ കക്ഷികളുമായി ചേർന്ന് സമവായത്തിന്റെയും ചർച്ചകളുടെയും സമീപനമാകും സർക്കാർ സ്വീകരിക്കുക.

അതേസമയം ആവശ്യമെങ്കിൽ ചില സുപ്രധാന നയങ്ങളിൽ സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന ചട്ടക്കൂടിനെ മറികടന്നുള്ള തീരുമാനങ്ങൾക്ക് മടിക്കില്ലെന്ന സൂചനയും പ്രധാനമന്ത്രിയുടെ വാക്കുകളിലുണ്ട്.

X
Top