ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ജിഫി ഇടപാടില്‍ മെറ്റയ്ക്ക് വന്‍ നഷ്ടം

മൂന്ന് വര്ഷം മുമ്പ് 2020ല് 40 കോടി ഡോളറിനാണ് മെറ്റ ആനിമേറ്റഡ്-ജിഫ് സെര്ച്ച് എഞ്ചിനായ ജിഫിയെ സ്വന്തമാക്കിയത്. എന്നാല് ഇപ്പോള് ജിഫിയെ ഷട്ടര്സ്റ്റോക്കിന് വില്പന നടത്തിയിരിക്കുകയാണ് കമ്പനി. അതും വെറും 5.3 കോടി ഡോളറിന്.

വിപണിയിലെ മത്സരത്തെയും പരസ്യ വിപണിയെയും ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് യുകെ കോമ്പറ്റീഷന് അതോറിറ്റി ജിഫി വില്ക്കാന് മെറ്റയോട് ആവശ്യപ്പെട്ടത്. ജിഫി വാങ്ങിയതിലൂടെ മെറ്റ തങ്ങളുടെ വലിയൊരു എതിരാളിയെ ഇല്ലാതാക്കുകയായിരുന്നു.

വളര്ന്നുവരുന്ന ഒരു പരസ്യ വ്യവസായം ജിഫിയുടേതായി ഉണ്ടായിരുന്നു. കമ്പനി വാങ്ങിയതിന് ശേഷം മെറ്റ ഇത് അവസാനിപ്പിക്കുകയും ചെയ്തു. സ്നാപ്ചാറ്റ്, ടിക് ടോക്ക്, ട്വിറ്റര് പോലെ വിവിധ സോഷ്യല് മീഡിയാ സേവനങ്ങള് ആനിമേറ്റഡ് ജിഫുകള്ക്കായി ആശ്രയിച്ചിരുന്ന സെര്ച്ച് എഞ്ചിനായിരുന്നു ജിഫി.

അതും തടയാന് മെറ്റയ്ക്ക് സാധിച്ചു. പകരം ഫേസ്ബുക്ക്, ഇന്സ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയില് ജിഫി തുടര്ന്ന് ലഭിക്കുകയും ചെയ്തു.

2021ലാണ് യുകെയിലെ കോമ്പറ്റീഷന് ആന്റ് മാര്ക്കറ്റ്സ് അതോറിറ്റി (സിഎംഎ) ജിഫി വില്ക്കാന് മെറ്റയോട് ആവശ്യപ്പെട്ട് ആദ്യ ഉത്തരവിറക്കിയത്. വില്പ്പന ഒഴിവാക്കാന് മെറ്റ അപ്പീല് നല്കിയിരുന്നു. എന്നാല് സിഎംഎ അതിന് വഴങ്ങിയില്ല. കഴിഞ്ഞ വര്ഷം ഈ ഉത്തരവ് വീണ്ടുമിറക്കി.

ഒക്ടോബറില് ഉത്തരവ് അംഗീകരിക്കാമെന്ന് മെറ്റ സമ്മതിച്ചു. ജിഫി ഏറ്റെടുക്കുന്നതില് ആവേശം തോന്നുന്നുവെന്ന് ഷട്ടര്സ്റ്റോക്ക് പ്രതികരിച്ചു.

X
Top