ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ താഴ്ചയില്‍ആഗോള ബാങ്കിംഗ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല – മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ദുവ്വുരി സുബ്ബറാവു

പുതിയ പ്ലാന്റ് കമ്മീഷൻ ചെയ്ത് മേഘ്മണി ഫൈനെചെം ലിമിറ്റഡ്

മുംബൈ: ക്ലോർ-ആൽക്കലി ആൻഡ് ഡെറിവേറ്റീവ്സ് നിർമ്മാതാക്കളായ മേഘ്മണി ഫൈനെചെം ലിമിറ്റഡ്, ഗുജറാത്തിലെ ദഹേജിൽ പ്രതിവർഷം 50,000 ടൺ ശേഷിയുള്ള എപ്പിക്ലോറോഹൈഡ്രിൻ (ഇസിഎച്ച്) പ്ലാന്റ് കമ്മീഷൻ ചെയ്തു. വെല്ലുവിളി നിറഞ്ഞ ഒരു ബാഹ്യ പരിതസ്ഥിതി ഉണ്ടായിരുന്നിട്ടും, പ്ലാന്റ് കൃത്യസമയത്ത് കമ്മീഷൻ ചെയ്യാൻ സാധിച്ചതായും, ഇത് കമ്പനിയുടെ ശക്തമായ പ്രോജക്റ്റ് നിർവ്വഹണ വൈദഗ്ധ്യത്തിന്റെ സാക്ഷ്യമാണെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 275 കോടി രൂപയാണ് പദ്ധതിക്കായുള്ള ചിലവ്.

ഈ പ്ലാന്റ് കമ്മീഷൻ ചെയ്തതോടെ പൂർണമായും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നമായ ഇസിഎഛ് തദ്ദേശീയമായി നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി മേഘ്‌മണി ഫൈനെചെം ലിമിറ്റഡ് മാറും. ഇത് ഇസിഎഛ് ഉപഭോക്താവിന്റെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും അതുവഴി രാജ്യത്തെ വിദേശ നാണയ ശേഖരം സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് കമ്പനി പറഞ്ഞു. പെയിന്റ് വ്യവസായം, ഓട്ടോമോട്ടീവ്, നിർമ്മാണ സാമഗ്രികൾ, കാറ്റാടി മിൽ, പശകൾ, ഇലക്ട്രോണിക്സ് എന്നിവയിൽ ഉപയോഗിക്കുന്ന എപ്പോക്സി റെസിന്റെ നിർമ്മാണത്തിലാണ് ഇസിഎഛ്ന്റെ 80 ശതമാനം ഉപഭോഗവും നടക്കുന്നത്. ശേഷിക്കുന്ന 20 ശതമാനം ഉപഭോഗം ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിനും ജലശുദ്ധീകരണത്തിനും പേപ്പർ കെമിക്കലുകൾക്കുമായി പോകുന്നു.

ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 80,000 ടൺ ഇസിഎച്ച് ഡിമാൻഡ് ആണ് കമ്പനി കണക്കാക്കുന്നത്. ഡെറിവേറ്റീവ് സെഗ്‌മെന്റിൽ നിന്നുള്ള വരുമാന വിഹിതം വർദ്ധിക്കുന്നതോടെ ഒരു മൾട്ടി-പ്രൊഡക്റ്റ് കമ്പനി എന്ന ദിശയിലേക്ക് ഇത് കമ്പനിയെ മാറ്റുമെന്ന് മേഘ്മണി ഫൈനെചെം ലിമിറ്റഡ് അവകാശപ്പെടുന്നു. ഇതോടെ വ്യാഴാഴ്ച, കമ്പനിയുടെ ഓഹരികൾ നേരിയ നേട്ടത്തിൽ 1454 രൂപയിലെത്തി.

X
Top