ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഒമ്പത് മുന്‍നിര കമ്പനികളുടെ വിപണിമൂല്യം 2.51 ലക്ഷം കോടി രൂപ ഉയര്‍ന്നു

മുംബൈ: ബിഎസ്ഇയിലെ ആദ്യ പത്ത് കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെ വിപണി മൂല്യവും കഴിഞ്ഞയാഴ്ച ഉയര്‍ന്നു. മൊത്തം 2.51 ലക്ഷം കോടിയുടെ ഉയര്‍ച്ചയാണുണ്ടായത്. സെന്‍സക്‌സ് 2.66 ശതമാനം നേട്ടത്തിലായതോടെയാണ് ഇത്.
74,534.87 കോടി രൂപ കൂട്ടിച്ചേര്‍ത്ത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് മികച്ച നേട്ടം കൈവരിച്ചപ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐസിഐസിബാങ്ക് എന്നീ കമ്പനികളും വിപണി മൂല്യം ഉയര്‍ത്തി. 12,04,907.32 കോടി രൂപയാണ് ടിസിഎസിന്റെ വിപണി മൂല്യം.
44,888.95 കോടി കൈവരിച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മൂല്യം 5,41,240.10 കോടി രൂപയാക്കി ഉയര്‍ത്തിയപ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് 35,427.18 കോടി രൂപയുടെ നേട്ടമാണുണ്ടാക്കിയത്. 7,51,800.31 കോടി രൂപയാണ് ബാങ്കിന്റെ മൊത്തം മൂല്യം.
എച്ച്ഡിഎഫ്‌സി 24,747.87 കോടി രൂപ നേട്ടത്തില്‍ 3,97,190.50 കോടി രൂപയിലുമെത്തി. 22,888.49 കോടി രൂപ നേട്ടമുണ്ടാക്കിയ ഇന്‍ഫോസിസ് 6,06,734.50 കോടി രൂപ വിപണി മൂല്യത്തിലാണുള്ളത്. ഐസിഐസിഐയുടെ വിപണി മൂല്യം 4,96,354.36 കോടി രൂപയാണ്. നേട്ടം 17,813.78 കോടി രൂപ.
ഭാരതി എയര്‍ടെല്ലിന്റെ എംക്യാപ് 15,185.45 കോടി രൂപ ഉയര്‍ന്ന് 3,68,789.63 കോടി രൂപയായും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേത് 11,914.36 കോടി രൂപ ഉയര്‍ന്ന് 4,05,489.73 കോടി രൂപയായും മാറി. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) 4,427.5 കോടി രൂപ കൂട്ടി, മൂല്യം 4,18,525.10 കോടി രൂപയാക്കി. അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 59,901.07 കോടി രൂപ കുറഞ്ഞ് 16,91,785.45 കോടി രൂപയായി.
ടോപ്പ്10 സ്ഥാപനങ്ങളുടെ റാങ്കിംഗില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടര്‍ന്നു. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, എല്‍ഐസി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

X
Top