ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

മാരുതി സുസുക്കി 1 ലക്ഷം കോടി രൂപയുടെ വരുമാനം നേടുമെന്ന് വിദഗ്ദ്ധർ

മുംബൈ: ജാപ്പനീസ് യെന്നിന്റെ മൂല്യത്തകർച്ചയും അസംസ്‌കൃത വസ്തുക്കളുടെ വിലക്കുറവും മൂലം ഉണ്ടാകുന്ന നേട്ടങ്ങളാലും കാറുകളുടെ ശക്തമായ ഡിമാന്റിനാലും നയിക്കപ്പെടുന്ന മാരുതി സുസുക്കി, നടപ്പു സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും ഉയർന്ന വരുമാനവും ലാഭവും രേഖപ്പെടുത്തുന്നതിലേക്ക് കുതിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കറൻസി വിനിമയ നിരക്കുകൾ നിലവിലെ നിലവാരത്തിൽ തന്നെ തുടരുകയാണെങ്കിൽ, ഈ സാമ്പത്തിക വർഷം കമ്പനിയുടെ പ്രവർത്തന ലാഭത്തിലേക്ക് 1,500 കോടി രൂപയിലധികം രൂപ കറൻസി ആനുകൂല്യത്തിൽ നിന്ന് ലഭിക്കുമെന്ന് ഇടിഐജി വിശകലനം കാണിക്കുന്നു.

2023 സാമ്പത്തിക വർഷത്തിൽ ജപ്പാനിലെ സുസുക്കി മോട്ടോറിന്റെ ഇന്ത്യൻ യൂണിറ്റ് ഏകദേശം 10,000 കോടി രൂപയുടെ പ്രവർത്തന ലാഭവും 7,228 കോടി രൂപയുടെ അറ്റാദായവും റിപ്പോർട്ട് ചെയ്യുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു. ഇതോടെ കമ്പനിയുടെ വരുമാനം ഏകദേശം 1 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് ഇവരുടെ പ്രവചനം. കൂടാതെ, ഈ വർഷത്തെ സമവായ പ്രവചനത്തേക്കാൾ 80-100 ബേസിസ് പോയിന്റ് കൂടുതലായിരിക്കും മാരുതിയുടെ ഓപ്പറേഷൻ മാർജിനുകൾ എന്നും ഇടിഐജി വിശകലനം സൂചിപ്പിക്കുന്നു. എന്നാൽ ഈ വാർത്തകളോട് പ്രതികരിക്കാൻ മാരുതി സുസുക്കി തയ്യാറായില്ല.

അതേപോലെ, മാരുതി സുസുക്കിയുടെ പ്രവർത്തന ലാഭം 2023,2024 എന്നീ വർഷങ്ങളിൽ യഥാക്രമം 9.2%,11% എന്നിങ്ങനെ ആയിരിക്കുമെന്ന് ബ്ലൂംബെർഗിന്റെ കണക്കുകൾ കാണിക്കുന്നു.

X
Top