ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

വിപണി തിരുത്തല്‍ ഘട്ടത്തിലെന്ന് വിദഗ്ധര്‍

മുംബൈ: വിപണി തിരുത്തല്‍ ഘട്ടത്തിലാണെന്ന് റെലിഗെയര്‍ ബ്രോക്കിംഗ്, ടെക്‌നിക്കല്‍ റിസര്‍ച്ച് എസ് വിപി, അജിത് മിശ്ര വിലയിരുത്തി. അതേസമയം തെരഞ്ഞെടുത്ത ഓഹരികളിലെ വാങ്ങല്‍ ആശ്വാസം നല്‍കുന്നു. പ്രവണത മാറുന്നത് വരെ സ്റ്റോക്ക് തെരഞ്ഞെടുപ്പിലും റിസ്‌ക്ക് മാനേജ്‌മെന്റിലും ശ്രദ്ധ കേന്ദ്രീകരിക്കണം.

ദുര്‍ബലമായ ആഗോള സൂചനകള്‍ക്കിടയില്‍ ലാഭമെടുപ്പ് ദൃശ്യമായെന്ന് കോടക് സെക്യൂരിറ്റീസിലെ റിസര്‍ച്ച് തലവന്‍ ശ്രീകാന്ത് ചൗഹാന്‍ പറയുന്നു. യുഎസ് ബോണ്ട് യീല്‍ഡ് വര്‍ദ്ധനവും കറന്‍സി നിലവാരത്തിലെ ഇടിവും ഏഷ്യന്‍ വിപണികളെ താഴ്ത്തി. നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് ഫെഡ് റിസര്‍വ് ചെയര്‍ ജെറോം പവല്‍ സൂചന നല്‍കിയിട്ടുണ്ട്.

അതോടൊപ്പം 2021 ന് ശേഷമുള്ള കുറഞ്ഞ കയറ്റുമതിയെ തുടര്‍ന്ന് ജപ്പാന്‍ വ്യാപാര കമ്മിയിലേയ്ക്ക് വീണു.ചൈനയിലെ പണപ്പെരുപ്പം, ഡിമാന്‍ഡ് മന്ദഗതിയിലാകല്‍,നിരക്ക് വര്‍ദ്ധനവ് എന്നിവ
കാരണം നിക്ഷേപകര്‍ ആശങ്കാകുലരാണ്. അതുകൊണ്ടുതന്നെ നിഫ്റ്റി 19480 ലെവലില്‍ സ്ഥിരമായി വില്‍പന സമ്മര്‍ദ്ദം നേരിടുന്നു.

19320 ലാണ് പിന്തുണ. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബെയറിഷ് കാന്‍ഡില്‍ അനിശ്ചിതത്വത്തെ കുറിക്കുന്നതായും ചൗഹാന്‍ പറഞ്ഞു. 19320 നിഫ്റ്റിയെ സംബന്ധിച്ച് നിര്‍ണ്ണായക പിന്തുണ മേഖലയാകും.

അതിന് താഴെ സൂചിക 19250-19200 ലെവലിലേയ്ക്ക് ഇടിയാന്‍ സാധ്യതയുണ്ട്. 19480 ഭേദിച്ചാല്‍ മാത്രമേ ഇനിയൊരു കുതിപ്പ് പ്രതീക്ഷിക്കേണ്ടതുള്ളൂ. അങ്ങിനെ സംഭവിക്കുന്ന പക്ഷം സൂചിക 19535-19585 ലെവലുകളില്‍ പ്രതിരോധം നേരിടും.

X
Top