വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

വിപണി നേട്ടത്തില്‍, നിഫ്റ്റി 19450 ന് മുകളില്‍

മുംബൈ: തിങ്കളാഴ്ച തുടക്കത്തില്‍ വിപണി നേരിയ തോതില്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 50.47 പോയിന്റ് അഥവാ 0.08 ശതമാനം ഉയര്‍ന്ന് 65437.63 ലെവലിലും നിഫ്റ്റി 36.10 പോയിന്റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 19471.40 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 2100 ഓഹരികള്‍ മുന്നേറുമ്പോള്‍ 891 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

144 ഓഹരി വിലകളില്‍ മാറ്റമില്ല. കോള്‍ ഇന്ത്യ,ടാറ്റ സ്റ്റീല്‍,ഹിന്‍ഡാല്‍കോ,അള്‍ട്രാടെക്ക് സിമന്റ്,ജെഎസ്ഡബ്ല്യു സ്റ്റീല്‍,ഗ്രാസിം,ഐഷര്‍ മോട്ടോഴ്‌സ്,എന്‍ടിപിസി,ഒഎന്‍ജിസി,ബിപിസിഎല്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കുന്നത്.എഷ്യന്‍ പെയിന്റ്‌സ്,എസ്ബിഐ ലൈഫ്,ഐസിഐസിഐ ബാങ്ക്,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ബ്രിട്ടാനിയ,സണ്‍ ഫാര്‍മ,നെസ്ലെ,എച്ച്ഡിഎഫ്‌സി ലൈഫ്,ടൈറ്റന്‍,ടാറ്റ മോട്ടോഴ്‌സ് എന്നിവ നഷ്ടത്തിലായി.

മേഖലകളെല്ലാം നേട്ടത്തിലായപ്പോള്‍ ലോഹം 3 ശതമാനവും റിയാലിറ്റി 1 ശതമാനവുമാണുയര്‍ന്നത്. ബിഎസ്ഇ മിഡ്ക്യാപ് 0.76 ശതമാനവും സ്‌മോള്‍ക്യാപ് 0.83 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

X
Top