
ഇന്ത്യന്‍ ഓഹരി വിപണിയുടെ മൊത്തം വിപണി മൂല്യത്തില്‍ പൊതുമേഖലാ കമ്പനികളുടെ പങ്കാളിത്തം 13 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷം ആദ്യം 13 10 ശതമാനമായിരുന്നു ഈ കമ്പനികളുടെ വിപണി പങ്കാളിത്തം.
2011-12ല്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ മൊത്തം വിപണി മൂല്യത്തില്‍ പൊതുമേഖലാ കമ്പനികളുടെ പങ്കാളിത്തം 28 ശതമാനമായിരുന്നു. സമീപഭാവിയില്‍ ഈ നിലവാരത്തിലേക്ക് എത്തിച്ചേരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്‌ത ഇന്ത്യന്‍ കമ്പനികളുടെ മൊത്തം വിപണിമൂല്യം 281 ലക്ഷം കോടി രൂപയാണ്. ഇത് 2011-12ല്‍ 58 ലക്ഷം കോടി രൂപയായിരുന്നു.
ഇക്കാലയളവില്‍ പൊതുമേഖലാ കമ്പനികളുടെ വിപണിമൂല്യം 16 ലക്ഷം കോടിയില്‍ നിന്നും 37 ലക്ഷം കോടിയായി ഉയര്‍ന്നു. അതേ സമയം സ്വകാര്യ മേഖലാ കമ്പനികളുടെ വിപണിമൂല്യം 41 ലക്ഷം കോടിയില്‍ നിന്നും 252 ലക്ഷം കോടിയായാണ് വര്‍ധിച്ചത്.
2012 മുതല്‍ 2022 വരെയുള്ള ഒരു പതിറ്റാണ്ടിനിടെ പൊതുമേഖലാ കമ്പനികളുടെ ബാലന്‍സ്‌ഷീറ്റ് ശുദ്ധീകരിക്കുകയും സാമ്പത്തിക നില മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള ശ്രമമാണ് ഉണ്ടായത്. ഇത് മൊത്തം പൊതുമേഖലാ കമ്പനികളുടെ ലാഭം ഉയരുന്നതിന് സഹായകമായി.
പൊതുമേഖലാ കമ്പനികളുടെ ലാഭത്തിന്റെ മൂന്നിലൊന്നും സംഭാവന ചെയ്യുന്നത് പൊതുമേഖലാ ബാങ്കുകളാണ്. 2022ല്‍ ബിഎസ്‌ഇ പിഎസ്‌യു സൂചിക 21 ശതമാനമാണ് ഉയര്‍ന്നത്. സെന്‍സെക്‌സ് 4.4 ശതമാനം നേട്ടം രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്.
മാസഗോണ്‍ ഡോക് ഷിപ് ബില്‍ഡേഴ്‌സ്, മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സ്, യൂകോ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഭാരത് ഡയനാമിക്‌സ്, ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ്, പഞ്ചാബ് & സിന്ദ് ബാങ്ക്, എഫ്‌എസിടി, ഇന്ത്യന്‍ ബാങ്ക്, ഗാര്‍ഡന്‍ റീച്ച് ഷിപ്‌ബില്‍ഡേഴ്‌സ് എന്നീ പൊതുമേഖലാ ഓഹരികള്‍ ഈ വര്‍ഷം 100 ശതമാനം മുതല്‍ 200 ശതമാനം വരെയാണ് ഉയര്‍ന്നത്.