സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

റിസോഴ്‌സ്‌ഫുള്‍ ഓട്ടോമൊബൈലിന്റെ വിപണി പ്രവേശനം: 12 കോടി രൂപയുടെ ഐപിഒയ്‌ക്ക്‌ ലഭിച്ചത് 4700 കോടി രൂപയുടെ ബിഡ്ഡുകള്‍

ഡല്‍ഹി: ചെറുകിട ബൈക്ക്‌ ഷോറൂം കമ്പനിയുടെ ഓഹരിക്ക്‌ ദലാല്‍ സ്‌ട്രീറ്റില്‍ വന്‍ഡിമാന്റ്‌. 12 കോടി രൂപ സമാഹരിക്കുന്നതിനായി റിസോഴ്‌സ്‌ഫുള്‍ ഓട്ടോമൊബൈല്‍ എന്ന കമ്പനി നടത്തിയ എസ്‌എംഇ ഐപിഒയ്‌ക്ക്‌ ലഭിച്ചത്‌ 4700 കോടി രൂപയുടെ ബിഡ്ഡുകള്‍ ആണ്‌.

എട്ട്‌ ജീവനക്കാര്‍ മാത്രമുള്ള കമ്പനിയാണ്‌ റിസോഴ്‌സ്‌ഫുള്‍ ഓട്ടോമൊബൈല്‍ എന്നതാണ്‌ മറ്റൊരു കൗതുകം. ഫിനാന്‍സ്‌ ആന്റ്‌ ലീഗല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ മൂന്നു പേര്‍. രണ്ടു പേര്‍ സെയില്‍സ്‌ ആന്റ്‌ മാര്‍ക്കറ്റിംഗില്‍. എച്ച്‌ ആറില്‍ ഒരാളും ഓപ്പറേഷന്‍ രണ്ടു പേരും.

സ്‌മോള്‍ ആന്റ്‌ മീഡിയം എന്റര്‍പ്രൈസസ്‌ (എസ്‌എംഇ) ഐപിഒ വിഭാഗത്തില്‍ എത്തിയ പബ്ലിക്‌ ഇഷ്യുവിന്‌ 400 മടങ്ങ്‌ സബ്‌സ്‌ക്രിപ്‌ഷനാണ്‌ ലഭിച്ചത്‌. ഓഗസ്റ്റ്‌ 29ന്‌ ലിസ്റ്റ്‌ ചെയ്യും.

10.25 ലക്ഷം ഓഹരികള്‍ വിറ്റഴിക്കുന്ന കമ്പനിക്ക്‌ 40.76 കോടിയുടെ ബിഡ്ഡുകളാണ്‌ വിറ്റഴിച്ചത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. 117 രൂപയാണ്‌ ഇഷ്യു വില. 1200 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

എസ്‌എംഇ ഐപിഒകള്‍ക്കു സമീപകാലത്തായി വന്‍ഡിമാന്റാണുള്ളത്‌. ഓഹരി വിപണിയില്‍ ഏറ്റവുമേറെ വിലക്കയറ്റമുണ്ടാകുന്ന മേഖലയാണ്‌ ഇന്ന്‌ എസ്‌എംഇ. എസ്‌എംഇ ഓഹരികള്‍ക്ക്‌ ലിസ്റ്റിംഗില്‍ പരമാവധി 90 ശതമാനം വിലവര്‍ധന മാത്രമേ പാടുള്ളൂ എന്ന നിബന്ധന എന്‍എസ്‌ഇ കൊണ്ടുവന്നതിനു ശേഷവും ഈ മേഖലയിലെ ഓഹരികളുടെ കുതിച്ചുചാട്ടം തുടരുകയാണ്‌.

ചില എസ്‌എംഇ ഐപിഒകള്‍ 300ഉം 400ഉം തവണ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെടുന്നത്‌ ഈ വിപണി നിക്ഷേപകരെ അത്രയേറെ ആകര്‍ഷിക്കുന്നുണ്ടെന്നാണ്‌ വ്യക്തമാക്കുന്നത്‌.

ഇത്രയേറെ മടങ്ങ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെടുന്നതിനാല്‍ അവ കിട്ടുന്നത്‌ ബഹുഭൂരിഭാഗം നിക്ഷേപകര്‍ക്കും ലോട്ടറി പോലെ അന്യമാകുന്നു.

ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം ഇത്തരം ഓഹരികള്‍ കുതിച്ചുചാടുകയും തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടിലെത്തുകയും ചെയ്യുന്നതിന്റെ കാരണം ഐപിഒ കിട്ടാത്തവരില്‍ നല്ലൊരു പങ്ക്‌ നിക്ഷേപകര്‍ ദ്വിതീയ വിപണിയില്‍ നിന്നും വാങ്ങാന്‍ മുന്നോട്ടുവരുന്നു എന്നതാണ്‌. സമീപകാലത്തായാണ്‌ എസ്‌എംഇ ഐപിഒകളിലേക്ക്‌ നിക്ഷേപകരുടെ പ്രവാഹമുണ്ടായത്‌.

12ഉം 20ഉം കോടി മാത്രം ഐപിഒ വഴി സമാഹരിക്കുന്ന കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കാനാണ്‌ ആ തുകയുടെ 300ഉം 400ഉം മടങ്ങ്‌ തുകയ്‌ക്കുള്ള അപേക്ഷകള്‍ ഐപിഒ നിക്ഷേപകരില്‍ നിന്നും ലഭിക്കുന്നത്‌. ഇത്തരം ഓഹരികളില്‍ പലതും ലിസ്റ്റിംഗ്‌ ദിനത്തില്‍ തന്നെ നൂറ്‌ ശതമാനത്തോളം നേട്ടം നല്‍കുന്നു.

X
Top