കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

കനത്ത കടബാധ്യതയ്‌ക്കിടയിൽ പാപ്പരത്തത്തിനായി ഫയൽ ചെയ്യാൻ ഒരുങ്ങി റെവ്‌ലോൺ

ന്യൂയോർക്ക്: വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും കനത്ത കടബാധ്യതയും കാരണം കോസ്‌മെറ്റിക്‌സ് പ്രമുഖരായ റെവ്‌ലോൺ ഇങ്ക് അടുത്ത ആഴ്‌ച തന്നെ ചാപ്റ്റർ 11 പാപ്പരത്തത്തിനായി ഫയൽ ചെയ്യാൻ തയ്യാറെടുക്കുകയാണ് എന്ന് വിഷയത്തെക്കുറിച്ച് അറിവുള്ള ആളുകളെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഈ മാധ്യമ വാർത്തയ്ക്ക് പിന്നാലെ റെവ്‌ലോണിന്റെ ഓഹരികൾ 53 ശതമാനത്തിന്റെ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്താൻ കമ്പനി തയ്യാറായില്ല.

കോടീശ്വരനായ റോൺ പെരൽമാന്റെ മാക്ആൻഡ്രൂസ് & ഫോർബ്സ്ന്റെ ഉടമസ്ഥതയിലുള്ള ന്യൂയോർക്ക് ആസ്ഥാനമായുള്ള കമ്പനിയാണ് റേവ്‌ലോൺ. നിലവിൽ റെവ്‌ലോണിന് 3.31 ബില്യൺ ഡോളറിന്റെ ദീർഘകാല കടമുണ്ട്. അതേസമയം, കടക്കാരുമായുള്ള കട ഇടപാടുകൾ വെട്ടിക്കുറച്ചുകൊണ്ട് ബ്രാൻഡ് ഒന്നിലധികം ഡിഫോൾട്ടുകൾ ഒഴിവാക്കിയതായും, തുടർന്നും കമ്പനി കടക്കാരുമായി സംസാരിക്കുകയാണെന്നും സ്ഥാപനത്തിന്റെ ഇക്വിറ്റി ഉടമസ്ഥാവകാശം മാറാൻ സാധ്യതയുണ്ടെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.

എലിസബത്ത് ആർഡൻ, എലിസബത്ത് ടെയ്‌ലർ എന്നിവയുൾപ്പെടെ 15-ലധികം ബ്രാൻഡുകൾ റെവ്‌ലോണിനുണ്ട്, കമ്പനി ഏകദേശം 150 രാജ്യങ്ങളിൽ അതിന്റെ ഉൽപ്പനങ്ങൾ വിപണനം ചെയ്യുന്നുണ്ട്.

X
Top