സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യം ലക്‌സംബര്‍ഗ്

ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യം ഏതെന്ന ചോദ്യത്തിന് പലരുടേയും മനസില്‍ ആദ്യം വരുന്ന ഉത്തരം യുഎസ് അഥവാ അമേരിക്ക എന്നാകും. എന്നാല്‍ നിങ്ങള്‍ കരുതുന്ന പോലെ ഈ ചോദ്യത്തിനുള്ള ഉത്തരം യുഎസ്, ഇന്ത്യ, ചൈന… ഒന്നും തന്നെയല്ല. അതിനുള്ള ഉത്തരം മനസിലാക്കുന്നതിനു മുമ്പ് നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്.

ഇവിടെ നിങ്ങള്‍ കണക്കിലെടുക്കേണ്ടത് രാജ്യത്തിന്റെ പ്രതിശീര്‍ഷ ജിഡിപി ആണ്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (IMF) കണക്കാക്കിയ പ്രകാരം പ്രതിശീര്‍ഷ ജിഡിപിയെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 രാജ്യങ്ങളെയാണ് ഈ ലേഖനം പരിചയപ്പെടുത്തുന്നത്.

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളെ റാങ്ക് ചെയ്യുന്ന രീതി ആദ്യം മനസിലാക്കാം. ജിഡിപി, അല്ലെങ്കില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ഒരു രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യത്തിന്റെ ഒരു പാരാമീറ്ററാണ്.

ഈ സംഖ്യയെ ഒരു രാജ്യത്തെ മുഴുവന്‍ ജനസംഖ്യ കൊണ്ട് ഹരിച്ചാല്‍, ആ രാജ്യത്തെ ജനങ്ങള്‍ എത്രമാത്രം സമ്പന്നരോ ദരിദ്രരോ ആണെന്ന് അറിയാം.

എന്നാല്‍ ഒരു രാഷ്ട്രത്തിന്റെ കൈവശമുള്ള സമ്പത്തിനെക്കുറിച്ച് കൂടുതല്‍ കൃത്യമായ ചിത്രം ലഭിക്കുന്നതിന് പണപ്പെരുപ്പ നിരക്കും, പ്രാദേശിക ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയും കണക്കിലെടുക്കേണ്ടതുണ്ട്.

ഈ രണ്ട് ഘടകങ്ങളും കണക്കിലെടുക്കുമ്പോള്‍, നിങ്ങള്‍ക്ക് പിപിപി അഥവാ പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി എന്ന് വിളിക്കപ്പെടുന്ന ഒരു കണക്ക് ലഭിക്കും.

ഈ കണക്ക് വച്ചാണ് നിലവില്‍ ലോകരാജ്യങ്ങളുടെ സമ്പത്ത് കണക്കാക്കുന്നത്. ആഗോള റേറ്റിംഗ് ഏജന്‍സികളില്‍ ഒന്നാണ് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം 2024 ലെ ലോകത്തെ ഏറ്റവും സമ്പന്നമായ 10 രാജ്യങ്ങള്‍ നോക്കാം.

ഡെന്‍മാര്‍ക്ക് (Denmark)
റാങ്ക്: 10
ഭൂഖണ്ഡം: യൂറോപ്പ്
ജിഡിപി- പിപിപി: 68,900 ഡോളര്‍
ജിഡിപി: 420.8 ബില്യണ്‍ ഡോളര്‍
ജനസംഖ്യ: 5.86 മില്യണ്‍
മക്കാവോ എസ്എആര്‍ (Macao SAR)
റാങ്ക്: 9
ഭൂഖണ്ഡം: ഏഷ്യ
ജിഡിപി- പിപിപി: 78,960 ഡോളര്‍
ജിഡിപി: 54.68 ബില്യണ്‍ ഡോളര്‍
ജനസംഖ്യ: 6,95,168
ഖത്തര്‍ (Qatar)
റാങ്ക്: 8
ഭൂഖണ്ഡം: ഏഷ്യ
ജിഡിപി- പിപിപി: 81,400 ഡോളര്‍
ജിഡിപി: 244.69 ബില്യണ്‍ ഡോളര്‍
ജനസംഖ്യ: 2.93 മില്യണ്‍
ഐസ്‌ലന്‍ഡ് (Iceland)
റാങ്ക്: 7
ഭൂഖണ്ഡം: യൂറോപ്പ്
ജിഡിപി- പിപിപി: 84,590 ഡോളര്‍
ജിഡിപി: 33.34 ബില്യണ്‍ ഡോളര്‍
ജനസംഖ്യ: 3.4 ലക്ഷം
യുഎസ്എ (United States)
റാങ്ക്: 6
ഭൂഖണ്ഡം: വടക്കേ അമേരിക്ക
ജിഡിപി- പിപിപി: 85,370 ഡോളര്‍
ജിഡിപി: 28.78 ട്രില്യണ്‍ ഡോളര്‍
ജനസംഖ്യ: 332 മില്യണ്‍
സിംഗപ്പൂര്‍ (Singapore)
റാങ്ക്: 5
ഭൂഖണ്ഡം: ഏഷ്യ
ജിഡിപി- പിപിപി: 88,450 ഡോളര്‍
ജിഡിപി: 525.23 ബില്യണ്‍ ഡോളര്‍
ജനസംഖ്യ: 5.45 മില്യണ്‍
നോര്‍വേ (Norway)
റാങ്ക്: 4
ഭൂഖണ്ഡം: യൂറോപ്പ്
ജിഡിപി- പിപിപി: 94,660 ഡോളര്‍
ജിഡിപി: 526.95 ബില്യണ്‍ ഡോളര്‍
ജനസംഖ്യ: 5.41 മില്യണ്‍
സ്വിറ്റ്‌സര്‍ലന്‍ഡ് (Switzerland)
റാങ്ക്: 3
ഭൂഖണ്ഡം: യൂറോപ്പ്
ജിഡിപി- പിപിപി: 1,05,670 ഡോളര്‍
ജിഡിപി: 938.46 ബില്യണ്‍ ഡോളര്‍
ജനസംഖ്യ: 8.70 മില്യണ്‍
അയര്‍ലന്‍ഡ് (Ireland)
റാങ്ക്: 2
ഭൂഖണ്ഡം: യൂറോപ്പ്
ജിഡിപി- പിപിപി: 1,06,060 ഡോളര്‍
ജിഡിപി: 564.02 ബില്യണ്‍ ഡോളര്‍
ജനസംഖ്യ: 5.03 മില്യണ്‍
ലക്‌സംബര്‍ഗ് (Luxembourg)
റാങ്ക്: 1
ഭൂഖണ്ഡം: യൂറോപ്പ്
ജിഡിപി- പിപിപി: 1,31,380 ഡോളര്‍
ജിഡിപി: 88.56 ബില്യണ്‍ ഡോളര്‍
ജനസംഖ്യ: 6,39,000

X
Top