ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ലുലു ഐപിഒയ്ക്കുള്ള ബാങ്കിങ് പങ്കാളികളായി

ദുബായ്: ഓഹരി വിൽപനയ്ക്കു മുന്നോടിയായി എമിറേറ്റ്സ് എൻബിഡി ക്യാപ്പിറ്റൽ, അബുദാബി കമേഴ്സ്യൽ ബാങ്ക്, സിറ്റി ഗ്രൂപ്പ്, എച്ച്എസ്ബിസി ഹോൾഡിങ്സ് എന്നിവരെ ലുലു ഗ്രൂപ്പ് ബാങ്കിങ് പങ്കാളികളായി നിയമിച്ചു.

അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിനു പുറമേ സൗദി സ്റ്റോക്ക് എക്സ്ചേഞ്ചായ തദാവുളിലും ലുലുവിന്റെ ഓഹരികൾ ലിസ്റ്റ് ചെയ്യും.

200 കോടി ഡോളറാണ് ഓഹരി വിൽപനയിലൂടെ ലുലു ഗ്രൂപ്പ് സമാഹരിക്കാൻ ഒരുങ്ങുന്നത്. വർഷാവസാനത്തോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.

100 കോടി ഡോളർ മൂല്യമുള്ള ലുലുവിന്റെ 20% ഓഹരികൾ അബുദാബി രാജകുടുംബത്തിന്റെ പക്കലാണ്.

2025 ആകുമ്പോഴേക്കും 603 കോടി ഡോളറിന്റെ നിക്ഷേപമാണ് വിവിധ രാജ്യങ്ങളിൽ ലുലു ലക്ഷ്യമിടുന്നത്.

X
Top