
ന്യൂഡല്‍ഹി:മാര്‍ച്ചിലവസാനിച്ച പാദത്തില്‍ 1114 കോടി രൂപ അറ്റാദായം നേടിയിരിക്കയാണ് എല്‍ടിഐമൈന്‍ഡ്ട്രീ. മുന്‍വര്‍ത്തെ സമാനപാദത്തെ അപേക്ഷിച്ച് അരശതമാനം വര്‍ധനവ്. തുടര്‍ച്ചയായി നോക്കുമ്പോള്‍ 11.3 ശതമാനവും ഉയര്‍ന്നു.
1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 40 രൂപ അഥവാ 400 ശതമാനം ലാഭവിഹിതം പ്രഖ്യാപിക്കാനും അവര്‍ തയ്യാറായി. റെക്കോര്‍ഡ് തീയതി പിന്നീട് പ്രഖ്യാപിക്കും.
നേരത്തെ ജനുവരിയില്‍ 20 രൂപ കമ്പനി ഇടക്കാല ലാഭവിഹിതം നല്‍കിയിരുന്നു. 2 ശതമാനം ഉയര്‍ന്ന് 4419 രൂപയിലാണ് നിലവില്‍ ഓഹരി.