പലിശ നിരക്കില്‍ ആര്‍ബിഐ ഇത്തവണയും മാറ്റം വരുത്തിയേക്കില്ല; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുമെന്ന് വിലയിരുത്തൽഎഫ്പിഐ സെപ്തംബറിൽ 14,767 കോടി രൂപയുടെ അറ്റ വില്പനസെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നുരാജ്യത്തെ മുഖ്യ വ്യവസായ മേഖലകളിൽ 12% വളർച്ചഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടി

കൊൽക്കത്തയിൽ പുതിയ കേന്ദ്രം തുറന്ന് ലാർസൻ ആൻഡ് ടൂബ്രോ ഇൻഫോടെക്

ഡൽഹി: കൊൽക്കത്തയിൽ ഒരു പുതിയ സൗകര്യം തുറന്ന് അവരുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ച്‌ ഗ്ലോബൽ ടെക് കൺസൾട്ടിംഗ്, ഡിജിറ്റൽ സൊല്യൂഷൻസ് കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി). സാൾട്ട് ലേക്ക് ഇലക്‌ട്രോണിക്‌സ് കോംപ്ലക്‌സിലാണ് പുതിയ കേന്ദ്രം സ്ഥിതി ചെയ്യുന്നത്, ഏകദേശം 300 ജീവനക്കാരെ ഉൾകൊള്ളാൻ കഴിയുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എൽടിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നചികേത് ദേശ്പാണ്ഡെ, എൽടിഐ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ മനോജ് ശിക്കാർഖാനെ, നാസ്‌കോം റീജിയണൽ ഹെഡ് നിരുപ്പം ചൗധരി, നബാദിഗന്ത ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് അതോറിറ്റി ചെയർമാൻ ദേബാശിഷ് ​​സെൻ എന്നിവർ ചേർന്നാണ് ഈ പുതിയ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.

സാറ്റലൈറ്റ് ജോലിസ്ഥലങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതകൾ നിറവേറ്റുന്നതിനാണ് എൽ ആൻഡ് ടി ഈ നീക്കം നടത്തിയത്. പുതിയ യൂണിറ്റിന്റെ പ്രവർത്തനം വർധിപ്പിക്കാനും കിഴക്കൻ മേഖലയിലെ കോർ ഡെലിവറി യൂണിറ്റാക്കി ഇതിനെ മാറ്റാനും എൽ ആൻഡ് ടി പദ്ധതിയിടുന്നു.

X
Top