4 രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് അനുമതിഎണ്ണവില കുറയാനുള്ള സാധ്യത മങ്ങുന്നുക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഉയര്‍ന്ന നിലയില്‍സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കുംസംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

ക്രിപ്‌റ്റോകറന്‍സി വിപണികള്‍ നഷ്ടം നേരിടുന്നു

മുംബൈ: തിങ്കളാഴ്ചയിലെ നേട്ടത്തിനുശേഷം ക്രിപ്‌റ്റോകറന്‍സി വിപണി ഇന്ന് നഷ്ടം നേരിടുകയാണ.് പ്രമുഖ കോയിനുകളെല്ലാം വിലയിടിവ് നേരിട്ടപ്പോള്‍ ആഗോളവിപണന മൂല്യം 2.05 ശതമാനം കുറഞ്ഞ് 1.26 ട്രില്ല്യണ്‍ ഡോളറായി.വിപണി അളവ് 36.09 ശതമാനം വര്‍ധിച്ച് നേരിട്ട് 83.88 ബില്ല്യണ്‍ ഡോളറായി.
ഇതില്‍ വികേന്ദ്രീകൃത ധനവിനിമയത്തിന്റെ (Defi) അളവ് 9.64 ബില്ല്യണ്‍ ഡോളറും (11.49 ശതമാനം) സ്‌റ്റേബിള്‍ കോയിന്റെ അളവ് 73.66 ബില്ല്യണ്‍ ഡോളറുമായി (87.81 ശതമാനം).
ക്രിപ്‌റ്റോ ആസ്തികളില്‍ ബിറ്റ്‌കോയിന്‍ മേധാവിത്തം 44.20 ശതമാനമാണ്. ഇത് 0.41 ശതമാനം കുറവാണ്. നിലവില്‍ 24,06,182 രൂപയാണ് ബിറ്റ്‌കോയിന്റെ വില. ഇത് 24 മണിക്കൂര്‍ മുന്‍പത്തെ വിലയേക്കാള്‍ 1.06 ശതമാനം കുറവാണ്.
എക്‌സ് ആര്‍പി 1.14 ശതമാനം കുറവ് രേഖപ്പെടുത്തി 33.5 രൂപയും കര്‍ഡാനോ 2.86 ശതമാനം ഇടിഞ്ഞ് 42.35 രൂപയുമായി. ടെഥര്‍ 81.90 രൂപ (1.01 ശതമാനം വര്‍ധനവ്),പൊക്കോട്ട് 820.82രൂപ (0.94 ശതമാനം വര്‍ധനവ്)എന്നിങ്ങനെയാണ് മറ്റ് കോയിനുകളുടെ വിലയില്‍ വന്ന മാറ്റം.മീം കോയിനായ ഡോഷ് കോയിന്‍ വിലയില്‍ 0.15 കുറവ് വരുത്തി 6.90 രൂപയിലാണുള്ളത്.
മറ്റ് പ്രധാന വാര്‍ത്തകളില്‍, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് ക്രിപ്‌റ്റോകറന്‍സികളെ ഇകഴ്ത്തി രംഗത്തുവന്നു. ഓഹരികള്‍ കമ്പനിയുടെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ ബിറ്റ്‌കോയിന് അത്തരം ഒരു മൂല്യം അവകാശപ്പെടാനാകില്ലെന്ന് ഒരു അഭിമുഖത്തില്‍ ബില്‍ഗേറ്റ്‌സ് പറഞ്ഞു. മറ്റൊരാള്‍ വാഗ്ദാനം ചെയ്യുന്ന തുകയുടെ അടിസ്ഥാനത്തില്‍ മാത്രം വില കൂടുകയും കുറയുകയും ചെയ്യുന്ന പ്രതിഭാസമാണ് ക്രിപ്‌റ്റോകറന്‍സികളെന്നും അതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ബില്‍ ഗേറ്റ്‌സ് തുറന്നടിക്കുകയായിരുന്നു.

X
Top