ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ലോറി വ്യവസായം ഗുരുതര പ്രതിസന്ധിയില്‍

രിക്കല് ടോപ്പ് ഗിയറില് പറന്ന ലോറി വ്യവസായം ഇപ്പോള് റിവേഴ്സ് ഗിയറില്. വര്ധിച്ച നികുതിയും ഭീമമായ ഇന്ഷുറന്സ് തുകയും തൊഴിലില്ലായ്മയും വെല്ലുവിളിയായതോടെയാണ് ലോറി വ്യവസായം പ്രതിസന്ധിയിലായത്.

കേരളത്തില് തന്നെ ലോറിപ്പെരുമയ്ക്ക് പേരുകേട്ട വളപട്ടണത്തും പ്രതിസന്ധി രൂക്ഷമാണ്. വളപട്ടണം റെയില്വേ സ്റ്റേഷനില് ഗുഡ്സ് വാഗണില് എത്തുന്ന സിമന്റ് കയറ്റി ഇറക്കുന്ന ലോറികളാണ് കൂടുതല് പ്രതിസന്ധി നേരിടുന്നത്. ഈ നില തുടര്ന്നാല്, ലോറി വ്യവസായം തകരുമെന്ന് ഉടമകള് പറയുന്നു.

ജില്ലയിലെ ഏറ്റവും വലിയ ലോറി സ്റ്റാന്ഡും വളപട്ടണത്തേതാണ്. 110 ലോറികളാണ് ഇവിടെനിന്ന് സര്വീസ് നടത്തുന്നത്. സിമന്റ് വില ക്രമാതീതമായി വര്ധിച്ചത് നിര്മാണ മേഖലയെയും ബാധിച്ചിരുന്നു. സിമന്റ് എത്തുന്നതും കുറഞ്ഞു.

ഇത് ലോറി മേഖലയിലും കനത്ത ആഘാതം സൃഷ്ടിച്ചു. ഉടമകളും ഡ്രൈവര്മാരും ക്ലീനര്മാരും മാത്രമല്ല, വളപട്ടണത്തെ സിമന്റ് കയറ്റുന്ന 120ഓളം ചുമട്ടുതൊഴിലാളികളും പട്ടിണിയിലാണ്.

നികുതിയും ചെലവും മുകളിലേക്ക്

നികുതികള്, അറ്റകുറ്റപ്പണി ചെലവ്, ഇന്ധനവില വര്ധന, സ്പെയര് പാര്ട്സുകളുടെ വിലവര്ധന എന്നിവയൊക്കെ മേഖലയെ തളര്ത്തി.

മോഡല് കുറഞ്ഞ 15 വര്ഷം പഴക്കമുള്ള ലോറികളുടെ ഫിറ്റ്നസ് സര്ട്ടിഫിക്കറ്റിന് 15,000 രൂപ അടയ്ക്കണം. കഴിഞ്ഞവര്ഷം ഇത് 500 രൂപയായിരുന്നു.

തേര്ഡ് പാര്ട്ടി ഇന്ഷുറന്സിന് 39,000 രൂപ അടയ്ക്കണം. ഇന്ഷുറന്സിന്റെ പ്രീമിയം അടവിലും വര്ധനയുണ്ടായി.

വര്ഷത്തില് ഒരുലക്ഷത്തോളം രൂപ ചെലവഴിച്ചാല് മാത്രമേ ലോറി നിരത്തിലിറക്കാനാകൂ.

X
Top