അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

സംരംഭകത്വ വികസന പദ്ധതിയുടെ ഉയർന്ന വായ്പപരിധി രണ്ടു കോടി രൂപയാക്കി

കൊച്ചി: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (CMEDP) ഉയർന്ന വായ്പപരിധി രണ്ടു കോടി രൂപയാക്കി ഉയർത്തി. ഇതിലൂടെ സംസ്ഥാനത്തെ ചെറുകിട സംരംഭങ്ങൾക്ക് 5% പലിശ നിരക്കിൽ 2 കോടി വരെ ലഭ്യമാകും. സർക്കാരിന്റെ 3%, കെഎഫ്സിയുടെ 2% എന്നിവ ചേർത്താണ് 5% പലിശ നിരക്കിൽ വായ്പ നൽകുന്നത്.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ ഇതുവരെ 2122 യൂണിറ്റുകൾക്ക് വായ്പ നൽകി. ഒരു വർഷം 500 സംരംഭങ്ങൾ എന്ന നിരക്കിൽ അഞ്ച് വർഷത്തിനുള്ളിൽ 2500 സംരംഭങ്ങൾക്ക് വായ്പ നൽകുകയാണു ലക്ഷ്യം.

പദ്ധതി തുകയുടെ 90% വരെ കിട്ടും. 10 വർഷം വരെ തിരിച്ചടവ് കാലാവധി ലഭ്യമാണെങ്കിലും പലിശയുടെ ആനുകൂല്യം ആദ്യ 5 വർഷത്തേക്ക് മാത്രം.

X
Top